തിരുവനന്തപുരം: ഇന്‍ഫോസിസ് ഫൗണ്ടേഷന്റെ 2019ലെ ആരോഹണ്‍ സോഷ്യല്‍ ഇന്നൊവേഷന് അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിച്ചു. മലയാളികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ 20 ലക്ഷം രൂപയുടെ ഗോള്‍ഡ് അവാര്‍ഡിന് അര്‍ഹരായി. ബാന്‍ഡിക്കൂട്ട് എന്ന മാന്‍ഹോള്‍ ക്ലീനിംഗ് റോബട്ട് വികസിപ്പിച്ചെടുത്ത തിരുവനന്തപുരം സ്വദേശികളായ കെ. റാഷിദ് , എം.കെ.വിമല്‍ ഗോവിന്ദ് ,എന്‍.പി നിഖില്‍ എന്നിവരാണ് കേരളത്തില്‍നിന്നുള്ള അവാര്‍ഡ് ജേതാക്കള്‍.
കൈകള്‍കൊണ്ട് മലിനവസ്തുക്കള്‍ നീക്കംചെയ്യുക, മനുഷ്യനെ മാന്‍ഹോള്‍ അപകടങ്ങളില്‍ നിന്ന് രക്ഷിക്കുക, മനുഷ്യജീവിത നിലവാരം കൂട്ടുക എന്നിവ ലക്ഷ്യമിട്ടാണ് ബാന്‍ഡിക്കൂട്ട് എന്ന ലോകത്തിലെ ആദ്യത്തെ ക്ലീനിംഗ് റോബട്ടിനെ ഇവര്‍ വികസിപ്പിച്ചെടുത്തത്.
ഇന്‍ഫോസിസിന്റെ ജീവകാരുണ്യ, സിഎസ്ആര്‍ വിഭാഗമായ ഇന്‍ഫോസിസ് ഫൗണ്ടേഷന് ആരോഹണ്‍ സോഷ്യല്‍ ഇന്നൊവേഷന് അവാര്‍ഡിന്റെ രണ്ടാം പതിപ്പാണിത്.
ഇന്‍ഫോസിസ് ആരോഹണ്‍ പുരസ്കാരം മലയാളികള്‍ക്ക്
11:11 PM Feb 19, 2020 | Deepika.com