ഇന്ധനവില കുറഞ്ഞു
11:57 PM Feb 18, 2020 | Deepika.com
കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കുറഞ്ഞു. പെട്രോളിന് ലിറ്ററിന് അഞ്ചു പൈസയുടെയും ഡീസലിന് ആറു പൈസയുടെയും കുറവാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില 73.96 രൂപയും ഡീസല്‍ വില 68.36 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 75.36 രൂപയും ഡീസലിന് 69.68 രൂപയുമായിരുന്നു ഇന്നലത്തെ വില.