എച്ച്എസ്ബിസി 35,000 ജോലിക്കാരെ കുറയ്ക്കും
11:57 PM Feb 18, 2020 | Deepika.com
ലണ്ടൻ: എച്ച്എസ്ബിസി അടുത്ത മൂന്നുവർഷം കൊണ്ട് 35,000 ജീവനക്കാരെ കുറയ്ക്കും. ഇപ്പോഴത്തെ 2.35 ലക്ഷത്തിൽനിന്നു രണ്ടുലക്ഷത്തിലേക്കു 2022 -ഓടെ ജീവനക്കാരുടെ സംഖ്യ കുറയ്ക്കുമെന്ന് ഇടക്കാല ചീഫ് എക്സിക്യൂട്ടീവ് നോയൽ ക്വീൻ പറഞ്ഞു. 64 രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ബാങ്കാണ് എച്ച്എസ്ബിസി. ബ്രിട്ടനിലായിരിക്കും കൂടുതൽ പേരെ ഒഴിവാക്കുക.