കറാച്ചി: പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ ജില്ലാ കോടതിക്കു സമീപമുണ്ടായ അതിശക്തമായ ബോംബ് സ്ഫോടനത്തിൽ മൂന്നു പോലീസുകാർ ഉൾപ്പെടെ കുറഞ്ഞത് എട്ടു പേർ കൊല്ലപ്പെടുകയും 19 പേർക്കു പരിക്കേൽക്കുകയും ചെയ്തു.
ക്വറ്റയിലെ ഷഹ്റ ഇ അദാലത്ത് കോടതിക്കു സമീപമുള്ള പ്രസ് ക്ലബ്ബിനു സമീപം പ്രകടനം നടക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. നിരവധി വാഹനങ്ങളും തകർന്നു. ആരാണ് ഉത്തരവാദികളെന്നു വ്യക്തമല്ല.
പാക്കിസ്ഥാനിൽ സ്ഫോടനം; എട്ടു മരണം
12:25 AM Feb 18, 2020 | Deepika.com