തിരുവനന്തപുരം: കെഎസ്എഫ്ഇ പ്രവാസി ചിട്ടികളിൽനിന്നുള്ള ഫ്ളോട്ട് ഫണ്ട് കിഫ്ബി ബോണ്ടുകളിലേക്ക് സ്വരൂപിക്കുന്നത് 100 കോടി രൂപ കവിഞ്ഞു. പ്രവാസി ചിട്ടിയിൽ ഏതു രാജ്യത്തുള്ള പ്രവാസി മലയാളികൾക്കും അംഗമാകാൻ കഴിയും. നിലവിൽ 70 രാജ്യങ്ങളിൽനിന്നായി 47437 പ്രവാസികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 13935 പേർ 2500 മുതൽ 100000 വരെ മാസ തവണ ഉള്ള വിവിധ ചിട്ടികളിലാണ് അംഗങ്ങളായിട്ടുള്ളത്.
ഇതുവരെ തുടങ്ങിയ ചിട്ടികളിൽ നിന്നു തന്നെ 647 കോടി രൂപ ടേണ്‍ ഓവർ പ്രതീക്ഷിക്കുന്നു. പ്രവാസി ചിട്ടിയിൽ അംഗമാകുന്നതിനുള്ള വിശദാംശങ്ങൾക്ക് //urlzs.com/btHZE.
പ്രവാസി ഡിവിഡന്റ് പദ്ധതി വഴി സമാഹരിച്ചത് 25 കോടിയിലേറെ
തിരുവനന്തപുരം: പ്രവാസി ഡിവിഡന്റ് പദ്ധതിയിൽ ആയിരത്തി അഞ്ഞൂറോളം പ്രവാസികൾ പദ്ധതിയിൽ രജിസ്റ്റർ ചെയ്തു. ഫെബ്രുവരി 15 വരെയുള്ള കണക്കനുസരിച്ച് 140 ൽ ഏറെ നിക്ഷേപകരിൽ നിന്നായി 25.35 കോടി രൂപ ഈ പദ്ധതി വഴി സമാഹരിക്കാൻ കഴിഞ്ഞിട്ടുണ്ട്. മൂന്നു ലക്ഷം രൂപ മുതൽ 51 ലക്ഷം രൂപ വരെ നിക്ഷേപിക്കാവുന്ന ദീർഘകാല പദ്ധതിയിൽ നിക്ഷേപകർക്കു സർക്കാർ വിഹിതം ഉൾപ്പെടെ 10 ശതമാനം ഡിവിഡന്റ് ലഭിക്കും. ആദ്യ വർഷങ്ങളിലെ 10 ശതമാനം ഡിവിഡന്റ് തുക നിക്ഷേപത്തുകയോട് കൂട്ടിച്ചേർക്കുകയും നാലാം വർഷം മുതൽ നിക്ഷേപകർക്കോ അവകാശികൾക്കോ പ്രതിമാസ ഡിവിഡന്റ് ലഭ്യമാക്കുകയും ചെയ്യും.
സംസ്ഥാന സർക്കാർ കിഫ്ബിയിലൂടെ നടപ്പാക്കുന്ന വിവിധ പദ്ധതികളിൽ ഈ പണം വിനിയോഗിക്കുന്നു. ഇപ്പോൾ ഗാരണ്ടി നൽകുന്ന ലാഭവിഹിതം പദ്ധതിയുടെ തുടക്കകാല ഓഫറാണ്. വിശദാംശങ്ങൾക്ക്-https://lm.facebook.com/l.php
പ്രവാസി ചിട്ടിയിൽനിന്നുള്ള ഫ്ളോട്ട് ഫണ്ട് 100 കോടി കവിഞ്ഞു
11:49 PM Feb 17, 2020 | Deepika.com