യുഎസിൽ വെടിവയ്പ്; ഒരാൾ മരിച്ചു
12:30 AM Feb 17, 2020 | Deepika.com
വാഷിംഗ്ടൺ ഡിസി: കണക്ടിക്കട്ടിലെ ഹാർട്ഫോർഡിലുള്ള നിശാക്ലബ്ബിൽ കഴിഞ്ഞദിവസം നടന്ന വെടിവയ്പിൽ ഒരാൾ കൊല്ലപ്പെട്ടു. നാലു പേർക്കു പരിക്കേറ്റിട്ടുണ്ട്. അന്വേഷണം ആരംഭിച്ചതായി ഹാർട്ഫോർഡ് പോലീസ് ലഫ്റ്റനന്റ് പോൾ സിസറോ അറിയിച്ചു.