ബെനിൻസിറ്റി: നൈജീരിയയിൽ വീണ്ടും വൈദികനെ തട്ടിക്കൊണ്ടുപോയി. രാജ്യത്തിന്റെ തെക്കുപടിഞ്ഞാറ് ഇഡോ സംസ്ഥാനത്താണ് ഉറോമി രൂപതാംഗം ഫാ. നിക്കോളാസ് ഒബേഹിനെ തട്ടിക്കൊണ്ടുപോയത്.
തോക്കുധാരികളാണ് ഫാ. ഒബോഹിനെ തട്ടിയെടുത്തത്. ഇവർ ഏതു വിഭാഗക്കാരാണെന്നു സ്ഥിരീകരിച്ചിട്ടില്ല. ഇസ്ലാമിക് സ്റ്റേറ്റു(ഐഎസ്)മായി ബന്ധമുള്ള ബോകോ ഹറാം ഭീകരർ, നൈജീരിയയിൽ നിരവധി ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച ആദ്യം ബോർണോ സംസ്ഥാനത്ത് 30 പേരെ കൊന്നത് അക്കൂട്ടരാണ്.
നാലു സെമിനാരി വിദ്യാർഥികളെ ക്രിസ്മസിനുശേഷം തട്ടിക്കൊണ്ടുപോയ ഭീകരർ അവരിലൊരാളെ കഴിഞ്ഞ മാസം വധിച്ചിരുന്നു.
നൈജീരിയയിൽ വൈദികനെ തട്ടിക്കൊണ്ടുപോയി
01:48 AM Feb 16, 2020 | Deepika.com