ടോക്കിയോ: ജാപ്പനീസ് തീരത്ത് സ്ഥിതി ചെയ്യുന്ന ഉല്ലാസക്കപ്പൽ ഡയ്മണ്ട് പ്രിൻസസിന്റെ ക്വാറന്റൈൻ കാലാവധി പൂർത്തിയായാൽ അതിൽ കഴിയുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. മൂന്ന് ഇന്ത്യക്കാർ ഉൾപ്പെടെ കപ്പലിലെ 218 പേർക്കു കോവിഡ്-19 (കൊറോണ വൈറസ് ) സ്ഥിരീകരിച്ചിരുന്നു.
കപ്പലിൽ മൊത്തം 3,711 പേരാണ് ഉള്ളത്. ഇതിൽ 132 ജീവനക്കാരും ആറു യാത്രക്കാരും ഇന്ത്യക്കാരാണ്. കൊറോണ പടർന്നു പിടിക്കാൻ തുടങ്ങിയതിനെത്തുടർന്ന് ഫെബ്രുവരി ആദ്യമാണ് കപ്പൽ ജപ്പാൻ തീരത്ത് ക്വാറന്റൈൻ ചെയ്തത്. കപ്പലിൽ യാത്ര ചെയ്തിരുന്ന ഹോങ്കോംഗുകാരന് കൊറോണ ബാധ സ്ഥിരീകരിച്ചതിനെത്തുടർന്നാണ് കപ്പൽ ക്വാറന്റൈൻ ചെയ്തത്. യുഎസ് പൗരന്മാരെ നാട്ടിലെത്തിക്കാൻ വിമാനം അയയ്ക്കുമെന്ന് അമേരിക്ക ശനിയാഴ്ച അറിയിച്ചു.
ജാപ്പനീസ് കപ്പലിലെ ഇന്ത്യക്കാരെ നാട്ടിലെത്തിക്കും
11:24 PM Feb 15, 2020 | Deepika.com