ന്യൂഡൽഹി: ആധാറുമായി ബന്ധിപ്പിക്കാത്ത പാൻ (പെർമനന്റ് അക്കൗണ്ട് നന്പർ) മാർച്ച് 31-നുശേഷം പ്രവർത്തനരഹിതമാകുമെന്ന് ആദായനികുതി വകുപ്പ്. പാൻ-ആധാർ ബന്ധനത്തിനു പലതവണ തീയതി നീട്ടി നല്കിയതാണ്.
ജനുവരി 27 വരെ 30.75 കോടി പാൻ, ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ട്. 17.58 കോടി കൂടി ബന്ധിപ്പിക്കാൻ ശേഷിക്കുന്നു.
ആദായനികുതി നിയമം 139 എഎ (2) പ്രകാരം പാൻ-ആധാർ ബന്ധനം നിർബന്ധമാണ്. ഈയിടെ കൂട്ടിച്ചേർത്ത 114 എഎഎ വകുപ്പ് പ്രകാരമാണ് ആധാറുമായി ബന്ധിപ്പിക്കാത്തവ മാർച്ച് 31-നു ശേഷം പ്രവർത്തനരഹിതമാക്കുന്നതെന്ന് പ്രത്യക്ഷ നികുതികൾക്കായുള്ള കേന്ദ്ര ബോർഡ് (സിബിഡിടി) അറിയിച്ചു.
മാർച്ച് 31-നുശേഷം ആധാറുമായി ബന്ധിപ്പിക്കുന്ന പാനുകൾ ബന്ധിപ്പിക്കുന്ന തീയതി മുതൽ പ്രവർത്തനക്ഷമമാകുമെന്നും സിബിഡിടി പറഞ്ഞു.
ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ പ്രവർത്തിക്കില്ല
11:14 PM Feb 15, 2020 | Deepika.com