റിക്കാര്‍ഡ് ഭേദിച്ചു സ്വര്‍ണവില; പവന് 30,480 രൂപ
11:14 PM Feb 15, 2020 | Deepika.com
കൊച്ചി: സ്വര്‍ണവില വീണ്ടും റിക്കാര്‍ഡ് സൃഷ്ടിച്ചു. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 3,810 രൂപയിലെത്തിയപ്പോൾ പവന്റെ വില 160 രൂപ വര്‍ധിച്ച് 30,480 രൂപയെന്ന പുതിയ ഉയരം തേടി. കഴിഞ്ഞ ജനുവരി എട്ടിനു ഗ്രാമിന് 3,800 രൂപയും പവന് 30,400 രൂപയും രേഖപ്പെടുത്തിയതായിരുന്നു ഇതുവരെയുള്ള റിക്കാര്‍ഡ് വില. പിന്നീടു കയറിയിറങ്ങിയ സ്വര്‍ണ വിലയാണ് ഇന്നലെ റിക്കാര്‍ഡ് ഭേദിച്ചു മുന്നേറിയത്.