പെട്രോള്‍ വിലയില്‍ മാറ്റമില്ല; ഡീസലിന് നേരിയ കുറവ്
12:34 AM Feb 14, 2020 | Deepika.com
കൊച്ചി: സംസ്ഥാനത്ത് ഇന്നലെ പെട്രോള്‍ വിലയില്‍ മാറ്റമുണ്ടായില്ല. അതേസമയം, ഡീസലിന് ഇന്നലെ ആറു പൈസ കുറഞ്ഞു. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 74.01 രൂപയും ഡീസലിന് 68.54 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോള്‍ വില 75.38 രൂപയും ഡീസല്‍ വില 69.82 രൂപയുമായിരുന്നു.