രാജീവ് ബൻസാൽ എയർഇന്ത്യ തലവൻ
12:34 AM Feb 14, 2020 | Deepika.com
ന്യൂഡൽഹി: രാജീവ് ബൻസാലിനെ എയർ ഇന്ത്യ ചെയർമാനും മാനേജിംഗ് ഡയറക്ടറു(സിഎംഡി)മായി നിയമിച്ചു. അശ്വനി ലോഹാനിക്കു പകരമാണു നിയമനം. 1988 ബാച്ച് ഐഎഎസ് ഓഫീസറായ ബൻസാൽ പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയത്തിൽ അഡീഷണൽ സെക്രട്ടറിയായി പ്രവർത്തിച്ചുവരികയായിരുന്നു.