ദക്ഷിണ റെയില്‍വേയുടെ റെന്റ് എ കാര്‍ ഇന്നുമുതല്‍
12:34 AM Feb 14, 2020 | Deepika.com
കൊച്ചി: ട്രെയിനിറങ്ങി വാഹനം കാത്തുനില്‍ക്കാതെ വാടകയ്ക്കു കാറെടുത്തു ലക്ഷ്യസ്ഥാനത്തെത്തിച്ചേരാന്‍ സൗകര്യമൊരുക്കി ദക്ഷിണ റെയില്‍വേ. എറണാകുളം ജംഗ്ഷന്, എറണാകുളം ടൗണ്‍ സ്റ്റേഷനുകളിലാണ് ഇന്നുമുതല്‍ റെയില്‍വേയുടെ റെന്റ് എ കാര്‍ സംവിധാനം നിലവില്‍വരിക.