റെ​ഡ് ബ​ട്ട​ണ്‍ പ​ബ്ലി​ക് സേ​ഫ്റ്റി പ്രോ​ഗ്രാം: പ​വി​ഴം ഗ്രൂ​പ്പ് 9,40,000 രൂ​പ ന​ല്‍​കി

11:28 PM Feb 12, 2020 | Deepika.com
കൊ​​​ച്ചി: സം​​​സ്ഥാ​​​ന സ്റ്റാ​​​ര്‍​ട്ട​​​പ് മി​​​ഷ​​​ന്‍റെ റെ​​​ഡ് ബ​​​ട്ട​​​ണ്‍ പ​​​ബ്ലി​​​ക് സേ​​​ഫ്റ്റി പ്രോ​​​ഗ്രാ​​​മി​​​ലേ​​​ക്ക് പ​​​വി​​​ഴം ഓ​​​യി​​​ല്‍ ആ​​ൻ​​ഡ് റൈ​​​സ് ഗ്രൂ​​​പ്പി​​​ന്‍റെ സിഎ​​​സ്ആ​​​ര്‍ ഫ​​​ണ്ടി​​​ല്‍നി​​​ന്ന് 9,40,000 രൂ​​​പ ന​​​ല്‍​കി.

സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​ര്‍ കൊ​​​ച്ചി​​​യി​​​ല്‍ സം​​​ഘ​​​ടി​​​പ്പി​​​ച്ച സീ​​​ഡിം​​​ഗ് കേ​​​ര​​​ള ഉ​​​ച്ച​​​കോ​​​ടി​​​യി​​​ല്‍ പ​​​വി​​​ഴം ഓ​​​യി​​​ല്‍ ആ​​​ൻ​​ഡ് റൈ​​​സ് ഗ്രൂ​​​പ്പ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ എ​​​ന്‍.​​​പി. ആ​​​ന്‍റ​​​ണി 9,40,000 രൂ​​​പ​​​യു​​​ടെ ചെ​​​ക്ക് കെ​​​എ​​​സ്‌​​​യു​​​എം ചീ​​​ഫ് എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ഓ​​​ഫീ​​​സ​​​ര്‍ ഡോ.​​​സ​​​ജി ഗോ​​​പി​​​നാ​​​ഥി​​​നു കൈ​​​മാ​​​റി. സം​​​സ്ഥാ​​​ന ഐ​​​ടി സെ​​​ക്ര​​​ട്ട​​​റി എം. ​​​ശി​​​വ​​​കു​​​മാ​​​ര്‍, റെ​​​ഡ് ബ​​​ട്ട​​​ണ്‍ സി​​​ഇ​​​ഒ സി.​​​ആ​​​ര്‍. മോ​​​ഹ​​​ന്‍, പ​​വി​​​ഴം ഗ്രൂ​​​പ്പ് ഡ​​​യ​​​റ​​​ക്ട​​​ര്‍​മാ​​​രാ​​​യ ദീ​​​പ​​​ക് ജോ​​​സ്, ഗോ​​​ഡ്‌​​​വി​​​ന്‍ ആ​​​ന്‍റ​​​ണി എ​​​ന്നി​​​വ​​​ര്‍ സ​​​ന്നി​​​ഹി​​​ത​​​രാ​​​യി​​​രു​​​ന്നു.

സ്ത്രീ​​​ക​​​ളു​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​ര്‍​ക്കു സു​​​ര​​​ക്ഷ ഒ​​​രു​​​ക്കു​​​ന്ന​​​തി​​​നു പ​​​വി​​​ഴം ഗ്രൂ​​​പ്പി​​​ന്‍റെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ സ​​​ര്‍​ക്കാ​​​ര്‍ ആ​​​ദ്യം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തും തൃ​​​ശൂ​​​രി​​​ലും റെ​​​ഡ് ബ​​​ട്ട​​​ണ്‍ സം​​​വി​​​ധാ​​​നം സ്ഥാ​​​പി​​​ക്കും.

റോ​​​ബോ​​​ട്ടി​​​ക് സം​​​വി​​​ധാ​​​ന​​​മാ​​​യ റെ​​​ഡ് ബ​​​ട്ട​​​ണ്‍ പൊ​​​തു സ്ഥ​​​ല​​​ങ്ങ​​​ളി​​​ല്‍ സ്ഥാ​​​പി​​​ക്കു​​​ന്ന​​​തു​​വ​​ഴി സു​​​ര​​​ക്ഷ​​​യി​​​ല്‍ പോ​​​ലീ​​​സും പൊ​​​തു​​ജ​​​ന​​​ങ്ങ​​​ളും ത​​​മ്മി​​​ലു​​​ള്ള അ​​​ന്ത​​​രം കു​​​റ​​​യ്ക്കാ​​​ന്‍ സ​​​ഹാ​​​യി​​​ക്കും.