വോൾവോയും ഗീലിയും സംയോജിക്കുന്നു

12:17 AM Feb 12, 2020 | Deepika.com
ഹോ​ങ്കോം​ഗ്: ചൈ​നീ​സ് വാ​ഹ​ന ക​ന്പ​നി​ ഗീ​ലി​യും യൂ​റോ​പ്യ​ൻ ക​ന്പ​നി വോ​ൾ​വോ​യും ഒ​ന്നി​ക്കു​ന്നു. വോ​ൾ​വോ​യും ഗീ​ലി​യും ഒ​രേ ഉ​ട​മ​സ്ഥ​ത​യി​ലാ​യ​തു​കൊ​ണ്ട് ല​യ​നം വേ​ഗം ന​ട​ക്കും. ചൈ​നീ​സ് വാ​ഹ​നവ്യ​വ​സാ​യ ഭീ​മൻ ലി ​ഷു​ഫു​വാ​ണു ഗീ​ലി ഗ്രൂ​പ്പി​ന്‍റെ​യും വോ​ൾ​വോ​യു​ടെ​യും ഉ​ട​മ.

സ്വീ​ഡി​ഷ് ക​ന്പ​നി​യാ​യ വോ​ൾ​വോ​യെ പ​ത്തു​വ​ർ​ഷം മു​ന്പാ​ണു ഫോ​ഡ് ക​ന്പ​നി​യി​ൽ നി​ന്നു ഗീ​ലി വാ​ങ്ങി​യ​ത്. അ​ന്ന് 180 കോ​ടി ഡോ​ള​ർ അ​തി​നു മു​ട​ക്കി.

ലി​യു​ടെ ചെ​ച്യാ​ങ് ഗീ​ലി ഹോ​ൾ​ഡിം​ഗ്സി​ന്‍റെ കീ​ഴി​ലു​ള്ള ഗീ​ലി ഓ​ട്ടോ​മൊ​ബൈ​ലും വോ​ൾ​വോ​യും ത​മ്മി​ലാ​കും ല​യ​നം. ബ്രി​ട്ട​നി​ലെ സ്പോ​ർ​ട്സ് കാ​ർ നി​ർ​മാ​താ​ക്ക​ളാ​യ ലോ​ട്ട​സി​ന്‍റെ ഭൂ​രി​പ​ക്ഷ ഓ​ഹ​രി​യും മ​ലേ​ഷ്യ​യു​ടെ പ്രോ​ട്ടോ​യു​ടെ 49.9 ശ​ത​മാ​നം ഓ​ഹ​രി​യും ഗീ​ലി​ക്കു​ണ്ട്. മെ​ഴ്സി​ഡീസ് ബെ​ൻ​സി​ന്‍റെ ഉ​ട​മ​ക​ളാ​യ ഡ​യം​ല​റി​ന്‍റെ 9.7 ശ​ത​മാ​ന​വും ഗീ​ലി വാ​ങ്ങി​യി​ട്ടു​ണ്ട്.