അഫ്ഗാൻ സൈനികൻ രണ്ടു യുഎസ് സൈനികരെ വെടിവച്ചുകൊന്നു
12:10 AM Feb 10, 2020 | Deepika.com
കാബൂൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിലെ നംഗർഹാർ പ്രവിശ്യയിൽ അഫ്ഗാൻ സൈനികൻ യന്ത്രത്തോക്ക് ഉപയോഗിച്ചു നടത്തിയ വെടിവയ്പിൽ രണ്ട് യുഎസ് ഭടന്മാർ കൊല്ലപ്പെട്ടു. മൂന്ന് അഫ്ഗാൻ കമാൻഡോകൾക്ക് വെടിവയ്പിൽ പരിക്കേറ്റെന്ന് പ്രവിശ്യാ ഗവർണർ ഷാ മഹമൂദ് മെയാക്കിൽ പറഞ്ഞു.