ടോക്കിയോ: ജപ്പാനിലെ യോക്കോഹാമ തുറമുഖത്തു നങ്കൂരമിട്ടിരിക്കുന്ന ആഡംബരക്കപ്പലിലെ മൂന്നു യാത്രക്കാർക്കുകൂടി കൊറോണ രോഗം സ്ഥിരീകരിച്ചു. ഇതോടെ കപ്പലിലെ യാത്രക്കാരിൽ 64 പേർ കൊറോണ രോഗത്തിന്റെ പിടിയിലായി. ഡയമണ്ട് പ്രിൻസസ് എന്ന കപ്പലിലെ യാത്രക്കാരിൽ പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ രണ്ടുപേർ യുഎസ് പൗരന്മാരാണ്.
ഒരാൾ ചൈനയിൽ നിന്നുള്ളയാളും. മൂന്നുപേരെയും ആശുപത്രിയിലേക്കു മാറ്റി. തിങ്കളാഴ്ച വൈകുന്നേരത്തോടെ ജപ്പാൻ തീരത്ത് എത്തുന്പോൾ കപ്പലിൽ 3,700 യാത്രക്കാരും ജീവനക്കാരും ഉണ്ടായിരുന്നു. രോഗംബാധിച്ചവരിൽ ഒരാളുടെ നില അതീവഗുരുതരമാണ്.
ജപ്പാൻ തീരത്തെ കപ്പലിൽ മൂന്നുപേർക്കുകൂടി കൊറോണ
12:14 AM Feb 09, 2020 | Deepika.com