ബെയ്ജിംഗ്: കൊറൊണ വൈറസ് ഭീകര സത്വമാണെന്നു ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ്. ബെയ്ജിംഗിലെത്തിയ ലോകാരോഗ്യ സംഘടനാ മേധാവി തെദ്രോസുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു അദ്ദേഹം.
ചൈനീസ് ജനത ഈ ഭീകരസത്വവുമായി പോരാട്ടത്തിലാണ്. പകർച്ചവ്യാധി സംബന്ധിച്ച് സർക്കാരിന്റെ പ്രവർത്തനങ്ങൾ സുതാര്യമായിരിക്കുമെന്നും വിവരങ്ങൾ സമയത്തു പുറത്തുവിടുമെന്നും ചൈനീസ് പ്രസിഡന്റ് പറഞ്ഞു. വിദേശകാര്യമന്ത്രി വാംഗ് യിയുമായും തെദ്രോസ് കൂടിക്കാഴ്ച നടത്തി. പകർച്ചവ്യാധി നേരിടാൻ ചൈന സ്വീകരിച്ച നടപടികളെ തെദ്രോസ് പ്രശംസിച്ചു.
കൊറോണ ഭീകരസത്വം: ചിൻപിംഗ്
12:19 AM Jan 29, 2020 | Deepika.com