കൊച്ചി: മികച്ച കയറ്റുമതിക്കുള്ള കസ്റ്റംസ് പുരസ്കാരം ഡയമണ്ട് റോളര്‍ ഫ്ളവര്‍ മില്ലിന് ലഭിച്ചു. അന്തർദേശീയ കസ്റ്റംസ് ദിനത്തോടനുബന്ധിച്ച് കഴിഞ്ഞ 27ന് കസ്റ്റംസ് കൊച്ചി കമ്മീഷണറേറ്റ് സംഘടിപ്പിച്ച ചടങ്ങില്‍ ഡയമണ്ട് റോളര്‍ ഫ്ളവര്‍ മാനേജിംഗ് ഡയറക്ടര്‍ ടി.കെ. അമീര്‍ അലി, എക്സിക്യൂട്ടീവ് ഡയറക്ടര്‍ സി.ബി.വി. സിദ്ധിഖ്, ഡയറക്ടര്‍ എ. മുത്തു ബീവി എന്നിവര്‍ ചേര്‍ന്ന് ഡോ. ജേക്കബ് തോമസില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.
സെന്‍ട്രല്‍ ടാക്സ്, എക്സൈസ് ആന്‍ഡ് കസ്റ്റംസ് പ്രിന്‍സിപ്പല്‍ ചീഫ് കമ്മീഷണര്‍ പുല്ലേല നാഗേശ്വര റാവു, കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാര്‍, സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് മാനേജിംഗ് ഡയറക്ടര്‍ ഡോ. വര്‍ഗീസ് ജേക്കബ്, നടൻ ജോജു ജോര്‍ജ്, അസിസ്റ്റന്റ് കമ്മീഷണര്‍ എന്‍.എസ്. ദേവ് എന്നിവര്‍ പ്രസംഗിച്ചു. ഡയമണ്ട് ബ്രാന്‍ഡ് ചക്കി ആട്ട, മൈദ എന്നിവയുടെ നിര്‍മാതാക്കളും, കയറ്റുമതിക്കാരുമാണ് കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡയമണ്ട് റോളര്‍ ഫ്ളവര്‍ മില്‍സ്.
ഡയമണ്ട് റോളര്‍ ഫ്ളവര്‍ മില്ലിന് കസ്റ്റംസ് പുരസ്കാരം
10:53 PM Jan 28, 2020 | Deepika.com