തൃശൂർ: കേന്ദ്ര ബജറ്റിൽ സ്വർണത്തിന്റെ ഇറക്കുമതിച്ചുങ്കം നിലവിലുള്ള 12 ശതമാനത്തിൽനിന്ന് കുറച്ചാൽ ജെംസ്, ജ്വല്ലറി വ്യവസായരംഗത്തു വളർച്ച നേടാമെന്നു കല്യാണ് ജ്വല്ലേഴ്സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ.
വ്യക്തിഗത ആദായനികുതി കുറച്ച് ജനങ്ങളുടെ ക്രയശേഷി വർധിപ്പിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേന്ദ്രസർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യ ഉദ്യമം കറൻസി രഹിത സമ്പദ്രംഗത്തിനു വഴിതെളിച്ചു. ബിഐഎസ് ഹോൾമാർക്കിംഗ് നിർബന്ധിതമാക്കിയതു ചരിത്രപരമായ തീരുമാനമാണ്. കൂടുതൽ ഉത്തരവാദിത്വത്തോടെ വ്യാപാരം നടത്താൻ ഇതിലുടെ കഴിഞ്ഞെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്വർണത്തിന്റെ ഇറക്കുമതിച്ചുങ്കം കുറയ്ക്കുമെന്ന് പ്രതീക്ഷ: കല്യാണരാമൻ
10:53 PM Jan 28, 2020 | Deepika.com