കോബി ബ്രയന്‍റും മകളും ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചു

12:15 AM Jan 28, 2020 | Deepika.com
വാഷിഗ്ടൺ: ബ്ലാ​ക് മാം​ബ എ​ന്ന​റി​യ​പ്പെ​ടു​ന്ന അ​മേ​രി​ക്ക​ൻ ബാ​സ്ക​റ്റ്ബോ​ൾ ഇ​തി​ഹാ​സം കോ​ബി ബ്ര​യന്‍റും (41) 13 വ​യ​സു​കാ​രി​ മ​ക​ൾ ജി​യാ​ന​യും ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു.ഹെ​ലി​കോ​പ്റ്റ​റി​ലു​ണ്ടാ​യി​രു​ന്ന ഒ​ൻ​പ​തു​പേ​രും മ​രി​ച്ച​താ​യാ​ണു വി​വ​രം.

മൂടൽമഞ്ഞുമൂലം ഹെ​ലി​കോ​പ്റ്റ​റിലെ നാവിഗേഷൻ സംവിധാനം തകരാറിലായി ക​ലി​ഫോ​ർ​ണി​യ​യി​ലെ ക​ല​ബ​സാ​സ് മലയിൽ ഇടിച്ചു തകരുകയായിരുന്നു. പ്രാ​ദേ​ശി​ക സ​മ​യം ഞാ​യ​റാ​ഴ്ച രാ​വി​ലെ10 നാ​യി​രു​ന്നു അ​പ​ക​ടം. ഇ​വ​രെ​ക്കൂ​ടാ​തെ മാം​ബ ഗേ​ൾ​സ് ബാ​സ്ക​റ്റ് ബോ​ൾ ടീം ​കോ​ച്ച് ക്രി​സ്റ്റീ​ന മൗ​സ​ർ, പൈ​ല​റ്റ് ആ​ര സോ​ബി​യാ​ൻ, ജോ​ണ്‍ ആ​ൽ​ടൊ​ബെ​ലി(56), കെ​റി ആ​ൽ​ടൊ​ബെ​ലി, അ​ലീ​സ ആ​ൽ​ടൊ​ബെ​ലി, സാ​റ ചെ​സ്റ്റ​ർ, പെ​യ്റ്റ​ണ്‍ ചെ​സ്റ്റ​ർ(13) എ​ന്നി​വ​രാ​ണു മ​രി​ച്ച മ​റ്റു​ള്ള​വ​ർ.

കോ​ബി​ന്‍റെ സ്വ​കാ​ര്യ ഹെ​ലി​കോ​പ്റ്റ​റി​ൽ മ​ക​ളെ ബാ​സ്ക​റ്റ് ബോ​ൾ പ​രി​ശീ​ല​ന​ത്തി​നു കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. എ​ൻ​ജി​ൻ ത​ക​രാ​റാ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്നാ​ണു പ്രാ​ഥ​മി​ക നി​ഗ​മ​നം. പ്രൊഫഷണൽ ബാസ്കറ്റ് ബോൾ ടീമായ എൻബിഎയിലെ ലോസ് അഞ്ചലസ് ലേക്കേഴ്സ് എന്ന ടീമിനൊപ്പം ഇരുപതുവർഷം കളിച്ച കോബി, അഞ്ചു തവണ എൻബിഎ ചാന്പ്യനായിരുന്നു.18 തവണ ഓൾ സ്റ്റാർ പുരസ്കാരത്തിന് അർഹനായി.