സൈന്യത്തെ വിമർശിച്ച പാക് പഷ്തൂൺ നേതാവ് അറസ്റ്റിൽ
12:15 AM Jan 28, 2020 | Deepika.com
പെഷവാർ: സൈന്യത്തെ വിമർശിച്ച പാക് ന്യൂനപക്ഷ പഷ്തൂൺ നേതാവ് അറസ്റ്റിൽ. പിടിഎം സംഘടനയുടെ നേതാവ് മൻസൂർ പഷ്തീനെ(27) രാജ്യദ്രോഹക്കുറ്റം ചുമത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. 1973ലെ ഭരണഘടന മനുഷ്യാവകാശങ്ങൾ ലംഘിക്കുന്നതാണെന്നു പ്രസംഗിച്ചതിനാണ് മൻസൂറിനെയും ഒന്പത് പിടിഎം പ്രവർത്തകരെയും പെഷവാർ പോലീസ് അറസ്റ്റ് ചെയ്തതെന്നു ഡോൺ പത്രം റിപ്പോർട്ടു ചെയ്തു. പാക്കിസ്ഥാനിലെ ഗോത്രമേഖലകളിൽ സൈന്യം നടത്തുന്ന ഓപ്പറേഷനുകളെ വിമർശിച്ച് പിടിഎം രംഗത്തുവന്നിരുന്നു. പഷ്തീനെ എത്രയും വേഗം മോചിപ്പിക്കണമെന്ന് ആംനസ്റ്റി ഇന്റർനാഷണൽ ആവശ്യപ്പെട്ടു.