ചൈനീസ് വൈറസ്; ക​ന്പോ​ള​ങ്ങ​ൾ ഇ​ടി​യു​ന്നു

11:53 PM Jan 27, 2020 | Deepika.com
മും​ബൈ/​ല​ണ്ട​ൻ: ചൈ​ന​യി​ലെ കൊ​റോ​ണ വൈ​റ​സ് ബാ​ധ ക​ന്പോ​ള​ങ്ങ​ളെ ഉ​ല​യ്ക്കു​ന്നു. ഇ​ന്ത്യ​യി​ലേ​ത​ട​ക്കം ഓ​ഹ​രിവി​പ​ണി​ക​ളി​ൽ ക​ന​ത്ത വി​ല​യി​ടി​വു​ണ്ടാ​യി. ചൈ​ന​യി​ല​ട​ക്കം സാ​ന്പ​ത്തി​കവ​ള​ർ​ച്ച കു​റ​യു​മെ​ന്ന ആ​ശ​ങ്ക​യി​ൽ ക്രൂ​ഡ് ഓ​യി​ൽ വി​ല നാ​ലു ശ​ത​മാ​നം താ​ണു. സ്വ​ർ​ണ​ത്തി​നും ഡോ​ള​റി​നും വി​ല ക​യ​റി. റ​ബ​റി​ന്‍റെ ​വി​ല​യും താ​ണു.

കൊ​റോ​ണ വൈ​റ​സ് ബാ​ധ 2002-03 ലെ ​സാ​ർ​സ് ബാ​ധ പോ​ലെ പ​ട​രു​ന്ന​ത് എ​ങ്ങും ആ​ശ​ങ്ക പ​ര​ത്തി​യി​ട്ടു​ണ്ട്. ഒ​രാ​ളു​ടെ ശ​രീ​ര​ത്തി​ൽ വൈ​റ​സ് ക​ട​ന്നു ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞേ ഫ്ലൂവി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ൾ കാ​ണൂ. പ​ക്ഷേ അ​തി​നി​ട​യ്ക്ക് അ​യാ​ളി​ൽനി​ന്നു മ​റ്റു​ള്ള​വ​ർ​ക്കു രോ​ഗം പ​ക​രും. ഈ ​ക​ണ്ടെ​ത്ത​ലാ​ണ് ആ​ശ​ങ്ക കൂ​ട്ടി​യ​ത്. യാ​ത്രാ​നി​യ​ന്ത്ര​ണ​ത്തി​നു മു​ന്പേ വു​ഹാ​നി​ൽ നി​ന്നും മ​റ്റും പോ​യ ല​ക്ഷ​ക്ക​ണ​ക്കി​നു പേ​ർ വൈ​റ​സ് വാ​ഹ​ക​രാ​ണെ​ന്നു സം​ശ​യി​ക്ക​പ്പെ​ടു​ന്നു. അ​തു ശ​രി​യാ​ണെ​ങ്കി​ൽ ചൈ​ന​യി​ലും ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലും രോ​ഗം കൂ​ടു​ത​ൽ വ്യാ​പ​ക​മാ​കും.

സാ​ർ​സ് ഒ​റ്റ​വ​ർ​ഷം കൊ​ണ്ടു ചൈ​നീ​സ് ജി​ഡി​പി വ​ള​ർ​ച്ച​യി​ൽ ഒ​രു ശ​ത​മാ​ന​ത്തി​ന്‍റെ കു​റ​വു​ണ്ടാ​ക്കി. അ​തേ തോ​തി​ലു​ള്ള ക്ഷീ​ണ​മാ​ണ് ഇ​പ്പോ​ഴും പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ചൈ​നീ​സ് വ​ള​ർ​ച്ച ആ​റു ശ​ത​മാ​ന​ത്തി​ന​ടു​ത്തേ​ക്കു ചു​രു​ങ്ങി​യ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​നി​യും ദു​ർ​ബ​ല​മാ​യാ​ൽ വ​ള​ർ​ച്ച നാ​മ​മാ​ത്ര​മാ​കു​മെ​ന്നാ​ണ് ഭീ​തി.

ഇ​താ​ണ് ക്രൂ​ഡ് ഓ​യി​ൽ വി​ല ഇ​ടി​യാ​ൻ കാ​ര​ണ​മാ​യ​ത്. ബ്രെ​ന്‍റ് ഇ​നം ക്രൂ​ഡ് വി​ല നാലു ശ​ത​മാ​നം താ​ണ് വീ​പ്പ​യ്ക്ക് 58 ഡോ​ള​റി​ന​ടു​ത്തും ഡ​ബ്ല്യു​ടി​ഐ ഇ​നം 52 ഡോ​ള​റി​ന​ടു​ത്തും എ​ത്തി. റ​ബ​ർ വി​ല​യും കു​റ​ഞ്ഞു. ബാ​ങ്കോ​ക്കി​ൽ 1.4 ശ​ത​മാ​നം വ​രെ വി​ല താ​ണു.

ജ​പ്പാ​നി​ല​ട​ക്കം ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ ഓ​ഹ​രി​വി​ല​ക​ൾ ഇ​ടി​ഞ്ഞു. ജ​പ്പാ​നി​ലെ നി​ക്കൈ സൂ​ചി​ക ര​ണ്ടു ശ​ത​മാ​നം താ​ണു. യൂ​റോ​പ്യ​ൻ വി​പ​ണി​ക​ളും ര​ണ്ടു ശ​ത​മാ​ന​ത്തോ​ളം താ​ണാ​ണു തു​ട​ങ്ങി​യ​ത്. അ​മേ​രി​ക്ക​യി​ലെ ഡൗ​ജോ​ൺ​സ് സൂ​ചി​ക​യു​ടെ അ​വ​ധി വ്യാ​പാ​ര​വി​ല ഒ​ന്ന​ര​ ശ​ത​മാ​നം താ​ണു.

ഇ​ന്ന​ലെ ഇ​ന്ത്യ​ൻ ഓ​ഹ​രി​ക​ൾ ഒ​രു ശ​ത​മാ​ന​ത്തി​ലേ​റെ ഇ​ടി​ഞ്ഞു. സെ​ൻ​സെ​ക്സ് 458.07 പോ​യി​ന്‍റ് (1.1 ശ​ത​മാ​നം) താ​ണ് 41.155.12-ൽ ​ക്ലോ​സ് ചെ​യ്തു. നി​ഫ്റ്റി 129.25 പോ​യി​ന്‍റ് (1.06 ശ​ത​മാ​നം) ഇ​ടി​ഞ്ഞ് 12,119-ൽ ​ക്ലോ​സ് ചെ​യ്തു.

ചൈ​നീ​സ് പു​തു​വ​ത്സ​രം പ്ര​മാ​ണി​ച്ച് ചൈ​ന​യി​ലെ എ​ക്സ്ചേ​ഞ്ചു​ക​ൾ 29 വ​രെ അ​വ​ധി​യാ​യി​രു​ന്നു. ഇ​ന്ന​ലെ അ​വ​ധി നീ​ട്ടി. ഫെ​ബ്രു​വ​രി മൂ​ന്നി​നേ ഷാ​ങ്ഹാ​യ്, ഷെൻചെ​ൻ എ​ക്സ്ചേ​ഞ്ചു​ക​ൾ പ്ര​വ​ർ​ത്തി​ക്കൂ.

ചൈ​നീ​സ് എ ​ഷെ​യ​റു​ക​ളു​ടെ സിം​ഗ​പ്പൂ​ർ എ​ക്സ്ചേ​ഞ്ചി​ലെ ഡെ​റി​വേ​റ്റീ​വ് വ്യാ​പാ​ര​ത്തി​ൽ അ​ഞ്ചു​ ശ​ത​മാ​നം വി​ല​യി​ടി​ഞ്ഞു.

വൈ​റ​സ് ബാ​ധ മൂ​ല​മു​ള്ള അ​നി​ശ്ചി​ത​ത്വം സ്വ​ർ​ണ​ത്തി​നു വി​ല കൂ​ട്ടി. ലോ​ക വി​പ​ണി​യി​ൽ സ്വ​ർ​ണ​വി​ല ഒ​രു ശ​ത​മാ​ന​ത്തോ​ള​മു​യ​ർ​ന്ന് ഔ​ൺ​സി​ന് 1587 ഡോ​ള​ർ വ​രെ എ​ത്തി.