കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. ഗ്രാമിന് 20 രൂപയുടെയും പവന് 160 രൂപയുടെയും വർധനയാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഇതോടെ പവന് 30,160 രൂപയും ഗ്രാമിന് 3,770 രൂപയുമായി.
കഴിഞ്ഞ എട്ടിന് ഗ്രാമിന് 3,800 രൂപയും പവന് 30,400 രൂപയും രേഖപ്പെടുത്തിയതാണ് ഇതുവരെയുള്ള സർവകാല റിക്കാർഡ് വില. പിന്നീട് കുത്തനെ താഴേക്കിറങ്ങിയ സ്വർണവില ഏതാനും ദിവസങ്ങളായി പടിപടിയായി ഉയരുകയായിരുന്നു.
സ്വർണവില വീണ്ടും കൂടി
11:53 PM Jan 27, 2020 | Deepika.com