കൊച്ചി: കഴിഞ്ഞ വര്‍ഷത്തെ ഗോള്‍ഡന്‍ പീക്കോക്ക് അവാര്‍ഡ് ഫോര്‍ കോര്‍പറേറ്റ് എത്തിക്സ് പുരസ്കാരം മുത്തൂറ്റ് ക്യാപ്പിറ്റല്‍ സര്‍വീസസ് ലിമിറ്റഡിന്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയറക്ടേഴ്സ് സംഘടിപ്പിച്ച സിംഗപ്പൂര്‍ ഗ്ലോബല്‍ കണ്‍വന്‍ഷനോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ സിംഗപ്പൂര്‍ വാണിജ്യമന്ത്രാലയം ഉപദേഷ്ടാവും എന്റര്‍പ്രൈസ് സിംഗപ്പൂര്‍ ചെയര്‍മാനുമായ പീറ്റര്‍ ഓംങ് ബൂണ്‍ ക്വീ യില്നിന്ന് മുത്തൂറ്റ് ക്യാപ്പിറ്റല്‍ സര്‍വീസസ് ലിമിറ്റഡ് എംഡി ജോര്‍ജ് മുത്തൂറ്റ് അവാര്‍ഡ് ഏറ്റുവാങ്ങി.
സുപ്രീംകോടതി മുന്‍ ജഡ്ജി അരിജിത് പസായത് ചെയര്‍മാനായുള്ള ജൂറിയാണ് അന്താരാഷ്ട്ര മാനദണ്ഡങ്ങളോടുകൂടിയ മൂന്നു ഘട്ടമായുള്ള മൂല്യനിര്ണയപ്രക്രിയയിലൂടെ ജേതാക്കളെ തെരഞ്ഞെടുത്തത്.
സത്യസന്ധത, സുതാര്യത, ന്യായം എന്നീ മൂല്യങ്ങളിലധിഷ്ഠിതമായ മുത്തൂറ്റ് പാപ്പച്ചന് ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് ഈ പുരസ്കാരമെന്ന് ജോര്‍ജ് മുത്തൂറ്റ് അഭിപ്രായപ്പെട്ടു.
മുത്തൂറ്റ് ക്യാപ്പിറ്റല്‍ സര്‍വീസസിനു പുരസ്കാരം
11:53 PM Jan 27, 2020 | Deepika.com