കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും 30,000 രൂപയിൽ തൊട്ടു. ഇന്നലെ ഗ്രാമിന് 20 രൂപയുടെയും പവന് 160 രൂപയുടെയും വർധനയോടെയാണു സ്വർണവില വീണ്ടും 30,000 രൂപയിലെത്തിയത്. ഗ്രാമിന് 3,750 രൂപയാണ് വില. കഴിഞ്ഞ എട്ടിനു സർവകാല റിക്കാർഡായ 30,400 രൂപയിലെത്തിയശേഷം താഴേക്കിറങ്ങിയ സ്വർണവിലയാണു പടിപടിയായി ഉയർന്ന് 30,000 ത്തിലെത്തിയത്.
അന്താരാഷ്ട്ര സ്വർണവില ജനുവരി ആദ്യവാരം ട്രോയ് ഔണ്‍സിന് 1,611 ഡോളറിൽ എത്തിയശേഷം 1,536 ഡോളർ വരെ കുറഞ്ഞിരുന്നു. ഇതു വീണ്ടും 1,600 ഡോളറിൽ എത്താനുള്ള സാധ്യതകളുണ്ടെന്ന പ്രവചനങ്ങൾ വന്നുകൊണ്ടിരുന്ന സാഹചര്യത്തിലാണ് ഇപ്പോഴത്തെ വർധന. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരായ ഇംപീച്ച്മെന്റ്, ആഗോള സാന്പത്തിക വളർച്ചയെക്കുറിച്ചുള്ള പുതിയ ആശങ്കകൾ, അന്താരാഷ്ട്ര നാണയനിധിയുടെ വളർച്ചാനിരക്ക്, ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ പടരുന്ന കൊറോണ വൈറസ് തുടങ്ങിയവ സ്വർണവിലയിൽ ചാഞ്ചാട്ടത്തിനു കാരണമായി.
സ്വർണവില വീണ്ടും 30,000 രൂപയിൽ
11:29 PM Jan 25, 2020 | Deepika.com