കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കുറഞ്ഞു. പെട്രോൾ ലിറ്ററിന് 23 പൈസയും ഡീസലിന് 27 പൈസയുമാണ് ഇന്നലെ കുറഞ്ഞത്. ഇതോടെ കൊച്ചിയിൽ പെട്രോൾ വില ലിറ്ററിന് 76.52 രൂപയും ഡീസൽ വില 71.48 രൂപയുമായി.
തിരുവനന്തപുരത്ത് പെട്രോൾ വില 77.81 രൂപയും ഡീസൽ വില 72.67 രൂപയുമാണ്. ഏറെ നാളുകൾക്കുശേഷമാണു തിരുവനന്തപുരത്ത് പെട്രോൾ വില 78 രൂപയിൽ താഴെയെത്തുന്നത്.
ഇന്ധനവില കുറഞ്ഞു
01:31 AM Jan 25, 2020 | Deepika.com