കൊച്ചി: ഇന്ത്യ ഇന്റർനാഷണൽ ട്രാവൽമാർട്ട് ടൂറിസം മേള കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ തുടങ്ങി. ഏഴു രാജ്യങ്ങളിലെയും 20 ഇന്ത്യൻ സംസ്ഥാനങ്ങളിലെയും പവലിയനുകളാണു മേളയിലുള്ളത്.
കേരളത്തിൽനിന്നുള്ള യാത്രികർക്കു രാജ്യത്തിനകത്തും വിദേശ രാജ്യങ്ങളിലേക്കുമുള്ള വിനോദ, ബിസിനസ് യാത്രാ സാധ്യതകളും ബജറ്റും ഫിനാൻസിംഗും നേരിട്ടറിയാനുള്ള അവസരമാണു പവലിയനുകൾ ഒരുക്കുന്നതെന്നു സംഘാടകരായ സ്പിയർ ട്രാവൽ മീഡിയ ഡയറക്ടർ രോഹിത് ഹംഗൽ പറഞ്ഞു. ആഭ്യന്തര യാത്രകളാണ് ഇന്ത്യയിൽ ടൂറിസം മേഖലയുടെ നട്ടെല്ലെന്നു സ്പിയർ ട്രാവൽ മീഡിയ ഡയറക്ടർ രോഹിത് ഹംഗൽ പറഞ്ഞു. 56 കോടിയിലധികം ജനങ്ങൾ രാജ്യത്തു വിനോദയാത്ര നടത്തുന്നതായാണു കണക്കുകൾ. ചൈനയുടെ തൊട്ടു താഴെയാണിതെന്നും അദ്ദേഹം പറഞ്ഞു.
സഞ്ചാര വിശേഷങ്ങളുമായി ട്രാവൽ മാർട്ടിനു കൊച്ചിയിൽ തുടക്കം
01:14 AM Jan 24, 2020 | Deepika.com