കൊച്ചി ചാപ്റ്റർ നിക്ഷേപ പരിപാടിയുമായി ഗ്രോ
11:30 PM Jan 23, 2020 | Deepika.com
കൊച്ചി : മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നതിനു സീറോ കമ്മീഷൻ അനുവദിക്കുന്ന പ്രമുഖ നിക്ഷേപ പ്ലാറ്റ്ഫോമായ ഗ്രോ കൊച്ചിയിലെ നിക്ഷേപകർക്കായി ‘അബ് ഇന്ത്യ കരേഗ ഇൻവെസ്റ്റ്: കൊച്ചി ചാപ്റ്റർ’ എന്ന ഇന്ററാക്ടീവ് പരിപാടി സംഘടിപ്പിക്കും. നിക്ഷേപ അവബോധം വ്യാപിപ്പിക്കാനും യുവാക്കളെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് പരിപാടി. 60,000 രജിസ്റ്റർ ചെയ്ത ഉപയോക്താക്കളാണു ഗ്രോവിനുള്ളത്. പരിപാടി ഇന്നു വൈകിട്ട് ആറു മുതൽ എട്ടു വരെ ഹോട്ടൽ കൊച്ചിൻ പാലസിൽ നടക്കും. പ്രവേശനം സൗജന്യം.