ന്യൂഡൽഹി: ജിഎസ്ടി ആർ 3ബി (പ്രതിമാസ റിട്ടേൺ) സമർപ്പിക്കാൻ മൂന്നു തീയതികൾ അനുവദിച്ചു.
തലേവർഷം അഞ്ചുകോടി രൂപയിലേറെ ടേണോവർ ഉള്ളവർ മാസത്തിന്റെ 20-ാം തീയതിക്കകം റിട്ടേൺ സമർപ്പിക്കണം. ബാക്കിയുള്ള നികുതിദായകരിൽ കേരളമടക്കം 15 സംസ്ഥാനങ്ങളിൽനിന്നുള്ളവർ മാസത്തിന്റെ 22-ാം തീയതിക്കകം സമർപ്പിക്കണം.
തമിഴ്നാട്, പുതുച്ചേരി, കർണാടക എന്നിവിടങ്ങളിലുള്ളവർക്കും ഇതേ തീയതിയാണ്.
ശേഷിക്കുന്നവർക്ക് 24-ാം തീയതി സമർപ്പിക്കാം.
എല്ലാ നികുതിദായകരും ഒരേദിവസം റിട്ടേൺ സമർപ്പിക്കാൻ ശ്രമിക്കുന്പോൾ ഉണ്ടാകുന്ന തടസങ്ങൾ പരിഗണിച്ചാണ് ഈ ക്രമീകരണം.
ജിഎസ്ടി റിട്ടേൺ സമർപ്പിക്കാൻ മൂന്നു തീയതികൾ
11:31 PM Jan 22, 2020 | Deepika.com