കൊച്ചി: പരസ്യചിത്ര സംവിധായകരുടെ സംഘടനയായ ഇന്ത്യൻ ആഡ് ഫിലിം മേക്കേഴ്സ് അസോസിയേഷന്റെ (ഐ ആം) ആഭിമുഖ്യത്തിൽ പരസ്യ-ചലച്ചിത്ര രംഗത്തുള്ളവർക്കായി സ്റ്റോറി ത്രൂ ലൈൻസ് ആൻഡ് ലെൻസ് എന്ന വിഷയത്തിൽ പ്രമുഖർ പങ്കെടുക്കുന്ന ചർച്ചകൾ നടത്തുന്നു. 25ന് ഉച്ചകഴിഞ്ഞ് രണ്ടിന് കൊച്ചി ക്രൗണ്‍ പ്ലാസയിലാണു സെമിനാർ.
പരസ്യ ചലച്ചിത്ര രംഗത്തിലെ ദൃശ്യ സംവേദനത്തിൽ അനിമേഷന്റെയും വിഷ്വൽ എഫക്ടുകളുടെയും സാധ്യതകളെ കുറിച്ച് അനിമേറ്ററും സംവിധായകനുമായ സുരേഷ് എറിയാട്ടും ഛായാഗ്രഹണത്തിന്റെ സാധ്യതകളെക്കുറിച്ച് ചലച്ചിത്ര ഛായാഗ്രാഹകൻ രവി വർമയും സംസാരിക്കും.
ഈ രംഗത്ത് പ്രവർത്തിക്കുന്നവർക്കും വിദ്യാർഥികൾക്കും ഏറെ പ്രയോജനകരമായിരിക്കും സെമിനാറെന്ന് ഐ ആം പ്രസിഡന്റ് ജബ്ബാർ കല്ലറയ്ക്കലും സെക്രട്ടറി സിജോയ് വർഗീസും അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9846060669, 9995253707.
ഐ ആം എക്സ്പേർട്ട് ടോക് 25ന്
11:31 PM Jan 22, 2020 | Deepika.com