എട്ടു മലയാളി വിനോദസഞ്ചാരികൾ നേപ്പാളിൽ മരിച്ചനിലയിൽ

12:23 AM Jan 22, 2020 | Deepika.com
കാ​​​​​ഠ്മ​​​​​ണ്ഡു: നേ​പ്പാ​ളി​ലെ റി​സോ​ർ​ട്ട് മു​റി​യി​ൽ ഹീ​റ്റ​റി​ൽ​നി​ന്നു​ള്ള വി​ഷ​വാ​ത​കം ശ്വ​സി​ച്ച് എ​ട്ടു മ​ല​യാ​ളി വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ മ​രി​ച്ച​നി​ല​യി​ൽ­ ക​ണ്ടെ​ത്തി.

തി​രു​വ​ന​ന്ത​പു​രം ചേ​ങ്കോ​ട്ടു​കോ​ണം രോ​ഹി​ണി ഭ​വ​നി​ൽ കൃ​ഷ്ണ​ൻ നാ​യ​രു​ടെ മ​ക​ൻ പ്ര​വീ​ണ്‍ കൃ​ഷ്ണ​ൻ നാ​യ​ർ (39), ഭാ​ര്യ ശ​ര​ണ്യ പ്ര​വീ​ണ്‍ (34) മ​ക്ക​ളാ​യ ശ്രീ​ഭ​ദ്ര പ്ര​വീ​ണ്‍ (8), ആ​ർ​ച്ച പ്ര​വീ​ണ്‍ (6), അ​ഭി​ന​വ് പ്ര​വീ​ണ്‍ (4), കോ​ഴി​ക്കോ​ട് കു​ന്ന​മം​ഗ​ലം വെ​ളൂ​ർ പു​ന​ത്തി​ൽ ര​ഞ്ജി​ത്ത്(37), ഭാ​ര്യ ഇ​ന്ദു​ല​ക്ഷ്മി(29), മ​ക​ൻ വൈ​ഷ്ണ​വ്(​ര​ണ്ട്) എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്.

ദ​​​​​മാ​​​​​നി​​​​​ലെ എ​​​​​വ​​​​​റ​​​​​സ്റ്റ് പ​​​​​നോ​​​​​ര​​​​​മ റി​​​​​സോ​​​​​ർ​​​​​ട്ടി​​​​​ലാ​​​​​ണ് ഇ​​​​​വ​​​​​ർ താ​​​​​മ​​​​​സി​​​​​ച്ചി​​​​​രു​​​​​ന്ന​​​​​ത്. ത​​​​​ണു​​​​​പ്പ​​​​​ക​​​​​റ്റാ​​​​​ൻ ഇ​​​​​വ​​​​​ർ മു​​​​​റി​​​​​യി​​​​​ൽ ഗ്യാ​​​​​സ് ഹീ​​​​​റ്റ​​​​​ർ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ചി​​​​​രു​​​​​ന്നു. ഹീ​​​​​റ്റ​​​​​റി​​​​​ൽ​​​​​നി​​​​​ന്നു​​​​​ണ്ടാ​​​​​യ കാ​​​​​ർ​​​​​ബ​​​​​ൺ മോ​​​​​ണോ​​​​​ക്സൈ​​​​​ഡ് വാ​​​​​ത​​​​​കം ശ്വ​​​​​സി​​​​​ച്ചാ​​​​​ണ് ഇവർ മ​​​​​രി​​​​​ച്ച​​​​​തെ​​​​​ന്നാ​​​​​ണു പ്രാഥമിക നി​​​​​ഗ​​​​​മ​​​​​നം. ഇ​​​​​വ​​​​​രെ കാ​​​​​ഠ്മ​​​​​ണ്ഡു​​​​​വി​​​​​ലെ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ലെ​​​​​ത്തി​​​​​ച്ചു​​​​​വെ​​​​​ങ്കി​​​​​ലും മ​​​​​ര​​​​​ണം സം​​​​​ഭ​​​​​വി​​​​​ച്ചി​​​​​രു​​​​​ന്നു. മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ വ്യാ​​​​ഴാ​​​​ഴ്ച നാ​​​​ട്ടി​​​​ലെ​​​​ത്തി​​​​ക്കും.

ശ​​​​നി​​​​യാ​​​​ഴ്ച​​​​യാ​​​​യി​​​​രു​​​​ന്നു 15 അംഗ സം​​​​ഘം നേ​​​​​പ്പാ​​​​​ളി​​​​​ലേ​​​​ക്കു പോ​​​​യ​​​​ത്. തി​​​​​ങ്ക​​​​​ളാ​​​​​ഴ്ച രാ​​​​​ത്രി ഒ​​​​​ന്പ​​​​​ത​​​​​ര​​​​​യോ​​​​​ടെ​​​​​യാ​​​​​ണ് ഇവർ റി​​​​​സോ​​​​​ർ​​​​​ട്ടി​​​​​ലെ​​​​​ത്തി​​​​​യ​​​​​ത്. നാ​​​​​ലു മു​​​​​റി​​​​​ക​​​​​ളാ​​​​​യി​​​​​രു​​​​​ന്നു ബു​​​​​ക്ക് ചെ​​​​​യ്തി​​​​​രു​​​​​ന്ന​​​​​ത്. ഒ​​​​​രു മു​​​​​റി​​​​​യി​​​​​ൽ താ​​​​​മ​​​​​സി​​​​​ച്ച എ​​​​​ട്ടു പേ​​​​​രാ​​​​​ണു മ​​​​​രി​​​​​ച്ച​​​​​ത്. മ​​​​​റ്റു​​​​​ള്ള​​​​​വ​​​​​ർ മ​​​​​റ്റു മു​​​​​റി​​​​​ക​​​​​ളി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു. കൊ​​​​​ടും​​​​​ത​​​​​ണു​​​​​പ്പു​​​​​മൂലം മു​​​​​റി​​​​​യി​​​​​ലെ എ​​​​​ല്ലാ ജ​​​​​ന​​​​​ലു​​​​​ക​​​​​ളും വാ​​​​​തി​​​​​ലും അ​​​​​ക​​​​​ത്തു​​​​​നി​​​​​ന്നു കു​​​​​റ്റി​​​​​യി​​​​​ട്ട നി​​​​​ല​​​​​യി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു​​​​​വെ​​​​​ന്നു മാ​​​​​നേ​​​​​ജ​​​​​ർ പ​​​​​റ​​​​​ഞ്ഞു. സംഭവത്തെക്കുറിച്ച് നേപ്പാൾ സർക്കാർ അന്വേഷണം ആരംഭിച്ചു.