ഹാരി രാജകുമാരൻ കാനഡയിലെത്തി
11:46 PM Jan 21, 2020 | Deepika.com
ലണ്ടൻ: രാജകീയ പദവികൾ ഉപേക്ഷിച്ച ബ്രിട്ടനിലെ ഹാരി രാജകുമാരൻ ഇന്നലെ കാനഡയിലെ വാൻകൂവറിലെത്തി. ഭാര്യ മെഗനും മകൻ ആർച്ചിയും വാൻകൂവറിലുണ്ട്. ഇനി സാധാരണക്കാരനായി ഇവിടെ താമസിക്കാനാണ് ഹാരിയുടെ പദ്ധതി. തിങ്കളാഴ്ച യുകെ-ആഫ്രിക്ക ഉന്നതതലത്തിൽ ഹാരി പങ്കെടുത്തിരുന്നു. രാജകുടുംബാംഗമെന്ന നിലയിൽ ഹാരി പങ്കെടുത്ത അവസാനത്തെ ചടങ്ങാണിത്.