പു​തി​യ നി​യ​മം ഉ​ള്‍​പ്പെ​ടു​ത്തി പ​രി​ഷ്ക​രി​ച്ച കെ​ സ്വി​ഫ്റ്റ് പ​തി​പ്പ് പു​റ​ത്തി​റ​ക്കി

12:03 AM Jan 21, 2020 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ​​​ത്തു കോ​​​ടി വ​​​രെ നി​​​ക്ഷേ​​​പ​​​മു​​​ള്ള വ്യ​​​വ​​​സാ​​​യം തു​​​ട​​​ങ്ങാ​​​ന്‍ മു​​​ന്‍​കൂ​​​ര്‍ അ​​​നു​​​മ​​​തി വേ​​​ണ്ട എ​​​ന്ന വ്യ​​​വ​​​സ്ഥ ഉ​​​ള്‍​ക്കൊ​​​ള്ളു​​​ന്ന പു​​​തി​​​യ നി​​​യ​​​മ​​​പ്ര​​​കാ​​​ര​​​മു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ള്‍ ഉ​​​ള്‍​പ്പെ​​​ടു​​​ത്തി നി​​​ക്ഷേ​​​പ അ​​​നു​​​മ​​​തി ന​​​ല്‍​കു​​​ന്ന​​​തി​​​നു​​​ള്ള ഓ​​​ണ്‍​ലൈ​​​ന്‍ ഏ​​​ക​​​ജാ​​​ല​​​ക സം​​​വി​​​ധാ​​​ന​​​മാ​​​യ കെ​​​സ്വ​​​ഫ്റ്റി​​​ന്‍റെ പ​​​രി​​​ഷ്ക​​​രി​​​ച്ച പ​​​തി​​​പ്പ് പ്ര​​​വ​​​ര്‍​ത്ത​​​ന​​​മാ​​​രം​​​ഭി​​​ച്ചു.

സ്രെ​​​ക​​​ട്ടേ​​​റി​​​യ​​​റ്റി​​​ലെ ഓ​​​ഫീ​​​സി​​​ല്‍ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ വ്യ​​​വ​​​സാ​​​യ മ​​​ന്ത്രി ഇ.​​​പി. ജ​​​യ​​​രാ​​​ജ​​​ന്‍ ഉ​​​ദ്ഘാ​​​ട​​​നം നി​​​ര്‍​വ​​​ഹി​​​ച്ചു. ക​​​ഴി​​​ഞ്ഞ മൂ​​​ന്നു വ​​​ര്‍​ഷ​​​ത്തി​​​നി​​​ടെ‍ സൂ​​​ക്ഷ്മ ഇ​​​ട​​​ത്ത​​​രം ചെ​​​റു​​​കി​​​ട വ്യ​​​വ​​​സാ​​​യ മേ​​​ഖ​​​ല​​​യി​​​ല്‍ 52000 പു​​​തി​​​യ സം​​​രം​​​ഭ​​​ങ്ങ​​​ള്‍ ആ​​​രം​​​ഭി​​​ച്ചു​​​വെ​​​ന്ന് മ​​​ന്ത്രി ഇ.​​​പി.​ ജ​​​യ​​​രാ​​​ജ​​​ന്‍ പ​​​റ​​​ഞ്ഞു.

4500 കോ​​​ടി രൂ​​​പ ഈ ​​​രം​​​ഗ​​​ത്ത് മു​​​ത​​​ല്‍ മു​​​ട​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ര​​​ണ്ടു ല​​​ക്ഷം പു​​​തി​​​യ തൊ​​​ഴി​​​ല​​​വ​​​സ​​​ര​​​ങ്ങ​​​ള്‍ ഇ​​​തി​​​ലൂടെ ഉ​​​ണ്ടാ​​​യി​​​ട്ടു​​​ണ്ടെ​​​ന്നും മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.​​​ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ള്‍ സു​​​ഗ​​​മ​​​മാ​​​ക്കാ​​​നാ​​​ണ് ഫെ​​​ബ്രു​​​വ​​​രി​​​യി​​​ല്‍ "കെ​​​സ്വി​​​ഫ്റ്റ്’ കൊ​​​ണ്ടു​​​വ​​​ന്ന​​​ത്. കെ​​​സ്വി​​​ഫ്റ്റി​​​ല്‍ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്താ​​​ല്‍ നി​​​ക്ഷേ​​​പ​​​ക​​​ര്‍​ക്ക് ഓ​​​ണ്‍​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ര്‍​പ്പി​​​ക്കാ​​​നും അ​​​നു​​​മ​​​തി​​​ക​​​ള്‍ നേ​​​ടാ​​​നും ക​​​ഴി​​​യു​​​മെ​​​ന്ന് മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

ഒ​​​രു ഓ​​​ഫീ​​​സി​​​ലും ക​​​യ​​​റി​​​യി​​​റ​​​ങ്ങേ​​​ണ്ട. കെ​​​സ്വി​​​ഫ്റ്റ് വ​​​ഴി 14 വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ള്‍/​​​ഏ​​​ജ​​​ന്‍​സി​​​ക​​​ള്‍ എ​​​ന്നി​​​വ​​​യി​​​ല്‍ നി​​​ന്നു​​​മു​​​ള്ള 31 ത​​​രം അ​​​നു​​​മ​​​തി​​​ക​​​ളും ലൈ​​​സ​​​ന്‍​സു​​​ക​​​ളും ന​​​ല്‍​കി വ​​​രു​​​ന്നു. അ​​​പേ​​​ക്ഷ സ​​​മ​​​ര്‍​പ്പി​​​ച്ച് 30 ദി​​​വ​​​സ​​​ത്തി​​​കം ലൈ​​​സ​​​ന്‍​സു​​​ക​​​ളും അ​​​നു​​​മ​​​തി​​​ക​​​ളും ന​​​ല്‍​ക​​​ണം. അ​​​ല്ലാ​​​ത്ത​​​പ​​​ക്ഷം ക​​​ല്‍​പ്പി​​​ത അ​​​നു​​​മ​​​തി ല​​​ഭ്യ​​​മാ​​​യ​​​താ​​​യി ക​​​ണ​​​ക്കാ​​​ക്കി നി​​​ക്ഷേ​​​പ​​​ക​​​ന് സം​​​രം​​​ഭം തു​​​ട​​​ങ്ങാം.
തു​​​ട​​​ക്ക​​​ത്തി​​​ല്‍ ചി​​​ല പി​​​ഴ​​​വു​​​ക​​​ള്‍ ഉ​​​ണ്ടാ​​​യി​​​രു​​​ന്നു​​​വെ​​​ങ്കി​​​ലും അ​​​തെ​​​ല്ലാം പ​​​രി​​​ഹ​​​രി​​​ച്ച് ഇ​​​പ്പോ​​​ള്‍ കു​​​റ്റ​​​മ​​​റ്റ രീ​​​തി​​​യി​​​ല്‍ കെ​​​സ്വി​​​ഫ്റ്റ് പ്ര​​​വ​​​ര്‍​ത്തി​​​ച്ചുവ​​​രു​​​ന്നു.