കൊച്ചിയിൽ റോ​ഡ് ഷോ​യു​മാ​യി പെ​നാ​ങ്ങ് ക​ണ്‍​വ​ൻ​ഷ​ൻ ബ്യൂ​റോ

12:03 AM Jan 21, 2020 | Deepika.com
കൊ​​​ച്ചി: പെ​​​നാ​​​ങ്ങ് ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ ആ​​​ൻ​​​ഡ് എ​​​ക്സി​​​ബി​​​ഷ​​​ൻ ബ്യൂ​​​റോ (പി​​​സി​​ഇ​​​ബി) കൊ​​​ച്ചി​​​യി​​​ൽ റോ​​​ഡ്ഷോ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു. മ​​​ലേ​​​ഷ്യ​​​യി​​​ലെ വ​​​ട​​​ക്ക​​​ൻ സം​​​സ്ഥാ​​​ന​​​മാ​​​യ പെ​​​നാ​​​ങ്ങ് ലോ​​​ക​​​ത്തെ പ്ര​​​മു​​​ഖ ടൂ​​​റി​​​സ്റ്റ് കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ ഒ​​​ന്നാ​​​ണ്.

കോ​​​ർ​​​പറേ​​​റ്റ് മീ​​​റ്റിം​​ഗു​​​ക​​​ൾ, കോ​​​ണ്‍​ഫ​​​റ​​​ൻ​​​സു​​​ക​​​ൾ, ക​​​ണ്‍​വ​​​ൻ​​​ഷ​​​നു​​​ക​​​ൾ എ​​​ന്നി​​​വ​​യ്​​​ക്ക് ഏ​​​റ്റ​​​വും അ​​​നു​​​യോ​​​ജ്യ​​​മാ​​​യ സ്ഥ​​​ല​​​മെ​​​ന്ന നി​​​ല​​​യി​​​ൽ പെ​​​നാ​​​ങ്ങി​​​നെ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ക​​​യാ​​​ണു ല​​​ക്ഷ്യം. പെ​​​നാ​​​ങ്ങ് ടൂ​​​റി​​​സം മ​​​ന്ത്രി ഇ​​​യോ സൂ​​​ങ് ക്യെ​​​ൻ, പി​​​സി​​​ഇ​​​ബി ചീ​​​ഫ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഓ​​​ഫീ​​​സ​​​ർ അ​​​ശ്വി​​​ൻ ഗു​​​ണ​​​ശേ​​​ഖ​​​ര​​​ൻ എ​​​ന്നി​​​വ​​​രാ​​​ണ് 15 അം​​​ഗ സം​​​ഘ​​​ത്തെ ന​​​യി​​​ക്കു​​​ന്ന​​​ത്. കൊ​​ച്ചി ഉ​​ൾ​​പ്പെ​​ടെ നാ​​​ല് ഇ​​​ന്ത്യ​​​ൻ ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ൽ റോ​​​ഡ്ഷോ​ ന​​ട​​ത്തും.