എട്ടു ദിവസത്തിനിടെ പെട്രോളിന് ഒന്നര രൂപയും ഡീസലിന് 47 പൈസയും കുറഞ്ഞു
12:09 AM Jan 19, 2020 | Deepika.com
കൊച്ചി: സംസ്ഥാനത്ത് എട്ടു ദിവസത്തിനിടെ പെട്രോളിന് 1.52 രൂപയും ഡീസലിന് 47 പൈസയും കുറഞ്ഞു. ഇന്നലെമാത്രം പെട്രോളിന് 15 പൈസയുടെയും ഡീസലിന് 16 പൈസയുടെയും കുറവ് രേഖപ്പെടുത്തി. ഇതോടെ കൊച്ചിയിൽ പെട്രോൾ വില ലിറ്ററിന് 77.38 രൂപയും ഡീസൽ വില 72.54 രൂപയുമായി. കഴിഞ്ഞ പത്തിന് കൊച്ചിയിൽ പെട്രോൾ വില 78.90 രൂപ രേഖപ്പെടുത്തിയിരുന്നു. പിന്നീടുള്ള ദിവസങ്ങളിൽ വില കുറഞ്ഞാണ് ഇന്നലത്തെ വിലയായ 77.38 രൂപയിലെത്തിയത്. ഡീസലിനാകട്ടെ കഴിഞ്ഞ പത്തിനു കൊച്ചിയിൽ 73.01 രൂപയായിരുന്നു.