കീവ്: യുക്രെയ്ൻ പ്രധാനമന്ത്രി ഒലെസ്കി ഗോൺചരുകിന്റെ രാജി പ്രസിഡന്റ് സെലൻസ്കി നിരാകരിച്ചതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. നിങ്ങൾക്കും നിങ്ങളുടെ സർക്കാരിനും ഒരുവട്ടം കൂടി അവസരം നൽകാൻ തീരുമാനിച്ചതായി സെലൻസ്കി ഒലെസ്കിയുമായുള്ള കൂടിക്കാഴ്ചയിൽ പറഞ്ഞതായി റിപ്പോർട്ടുണ്ട്.
സെലൻസ്കിക്കു ധനകാര്യത്തെക്കുറിച്ച് വലിയ ധാരണയില്ലെന്ന് ഒലെസ്കി പറയുന്ന ഓഡിയോ പുറത്തു വന്നതിനെത്തുടർന്നാണ് രാജി സമർപ്പിച്ചത്. താനും മന്ത്രിസഭാഗംങ്ങളും പ്രസിഡന്റിനെ ആദരിക്കുന്നില്ലെന്ന് ധാരണ പരത്താൻ ഓഡിയോ ടേപ്പ് ഇടയാക്കി. ഈ സാഹചര്യത്തിലാണ് രാജി സമർപ്പിച്ചതെന്നു പ്രധാനമന്ത്രി പറഞ്ഞു.
യുക്രെയ്ൻ പ്രധാനമന്ത്രിയുടെ രാജി പ്രസിഡന്റ് തള്ളി
12:09 AM Jan 19, 2020 | Deepika.com