മുംബൈ: മൊത്തം വരുമാനത്തിൽ അല്പം കുറവുണ്ടായെങ്കിലും അറ്റാദായം വർധിപ്പിച്ച് റിലയൻസ്. കന്പനിയുടെ റീട്ടെയിൽ, ടെലികോം ബിസിനസുകൾ സുസ്ഥിരലാഭമുണ്ടാക്കുന്ന നിലയിലായി.
ഡിസംബറിലവസാനിച്ച ത്രൈമാസത്തിൽ കന്പനിയുടെ വരുമാനം 1.4 ശതമാനം കുറഞ്ഞ് 1,68,858 കോടി രൂപയായി. അറ്റാദായം 10,251 കോടി രൂപയിൽനിന്നു 13.5 ശതമാനം കൂടി 11,640 കോടി രൂപയായി.
ടെലികോം, റീട്ടെയിൽ ബിസിനസുകളിൽനിന്നുള്ള ലാഭം മൊത്തം ലാഭത്തിന്റെ നാലിലൊന്നിൽനിന്നു മൂന്നിലൊന്നിലേക്ക് ഉയർന്നു. റീട്ടെയിലിലെ ലാഭം 58 ശതമാനം വർധിച്ച് 2389 കോടി രൂപയായി.
റിലയൻസ് ജിയോയുടെ ലാഭം 63 ശതമാനം കൂടി 1350 കോടി രൂപയിലെത്തി.ബ്രെന്റ് ഇനം ക്രൂഡ് ഓയിലിന്റെ വില താണുനിന്നതുമൂലമാണു റിലയൻസിന്റെ മൊത്ത വരുമാനത്തിൽ ചെറിയ കുറവുണ്ടായത്.റിലയൻസ് ജിയോ 37 കോടി വരിക്കാരുമായി വരിക്കാരുടെ എണ്ണത്തിലും വരുമാനത്തിലും ഒന്നാം സ്ഥാനത്തെത്തിയെന്നു കന്പനി അവകാശപ്പെട്ടു.
റിലയൻസിനു ലാഭം കൂടി
11:56 PM Jan 17, 2020 | Deepika.com