കൊച്ചി: ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് വികസിപ്പിച്ചെടുത്ത, ഇന്ത്യന്‍ നാവികസേനയ്ക്കുവേണ്ടി മാത്രമുള്ള, ലോകോത്തര ഹൈഫ്ളാഷ് ഹൈ സ്പീഡ് ഡീസല്‍ (എച്ച് എഫ് എച്ച് എസ് ഡി) വൈസ് അഡ്മിറല്‍ ജി.എസ്.പാബ്ബി അവതരിപ്പിച്ചു. ഇന്ത്യന്‍ ഓയില്‍ ആര് ആന്‍ഡ് ഡി ഡയറക്ടര്‍ ഡോ. എസ്.എസ്.വി രാംകുമാര്‍, ഇന്ത്യന്‍ ഓയില്‍ റിഫൈനറീസ് ഡയറക്ടര്‍ എസ്.എം.വൈദ്യ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഇന്ത്യന്‍ പ്രതിരോധ സേനയ്ക്ക് ലോകോത്തര ഇന്ധനമാണ് ഇന്ത്യന്‍ ഓയില്‍ ലഭ്യമാക്കുന്നത്. ഇന്ത്യന്‍ ഓയില്‍ വികസിപ്പിച്ചെടുത്ത എച്ച് എഫ് എച്ച് എസ് ഡി- ഇന്‍ 512 ഇന്ത്യന്‍ നാവിക സേനാ കപ്പലുകള്‍ക്കു വേണ്ടി മാത്രമുള്ളതാണ്. നിലവില്‍ ഇന്ധനത്തിന്റെ ഗുണനിലവാര മാനദണ്ഡമായ എംഐഎല്ഡിടിഎല് 16844 എമ്മിനെ മറികടക്കുന്നതാണ് പുതിയ ഡീസല്‍. സള്‍ഫര്‍ തോത് കുറവായതിനാല്‍ പാരിസ്ഥിതിക പ്രശ്നം ഉണ്ടാക്കുകയുമില്ല. എന്‍ജിന്റെ പ്രവര്‍ത്തനം സുഗമമാക്കുകയും ചെയ്യും. അപ്ഗ്രേഡ് ചെയ്ത പുതിയ എച്ച്എഫ്എച്ച്എസ് ഡി- ഇന്‍ 512, വിപ്ലവകരമായ നേട്ടം തന്നെയാണെന്ന് വൈസ് അഡ്മിറല്‍ ജി.എസ്.പാബ്ബി ചൂണ്ടിക്കാട്ടി.
ഐഒസി നാവികസേനയ്ക്കുള്ള ഹൈ ഫ്ളാഷ് ഹൈസ്പീഡ് ഡീസല്‍ അവതരിപ്പിച്ചു
11:56 PM Jan 17, 2020 | Deepika.com