ഇന്ധനവില വീണ്ടും കുറഞ്ഞു
11:56 PM Jan 17, 2020 | Deepika.com
കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കുറഞ്ഞു. പെട്രോളിന് 15 പൈസയും ഡീസലിന് 16 പൈസയുമാണ് ഇന്നലെ കുറഞ്ഞത്. ഇതോടെ കൊച്ചിയിൽ പെട്രോൾ വില ലിറ്ററിന് 77.53 രൂപയും ഡീസൽ വില 72.71 രൂപയുമായി. കഴിഞ്ഞ ദിവസം ഇവ യഥാക്രമം 77.68 രൂപയും 72.87 രൂപയുമായിരുന്നു.