ഡോളറിന് 71.08 രൂപ
11:56 PM Jan 17, 2020 | Deepika.com
മുംബൈ: ഡോളർ വീണ്ടും 71 രൂപയ്ക്കും മുകളിലായി. ഇന്നലെ ഡോളറിനു 15 പൈസ വർധിച്ച് 71.08 രൂപയായി. അമേരിക്കയും ചൈനയും വ്യാപാരയുദ്ധം അവസാനിപ്പിക്കാനുള്ള ഒന്നാംഘട്ട കരാർ ഒപ്പുവച്ചെങ്കിലും രാജ്യാന്തര തലത്തിൽ അനിശ്ചിതത്വം നിലനിൽക്കുകയാണ്. വാരാന്ത്യമായപ്പോൾ ക്രൂഡ് വിലയും ഉയർച്ച കാണിച്ചു. ഈ സാഹചര്യത്താണ് രൂപ ദുർബലമായത്.