തു​ർ​ക്കി​ക്കെതിരേയും വ്യാപാര നിയന്ത്രണം

11:21 PM Jan 16, 2020 | Deepika.com
മും​​​​ബൈ: മ​​​​ലേ​​​​ഷ്യ​​​​ക്കെ​​​​തി​​​​രേ ക​​​​ടു​​​​ത്ത വ്യാ​​​​പാ​​​​ര നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ൾ ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​തി​​​​നു പി​​​​ന്നാ​​​​ലെ തു​​​​ർ​​​​ക്കി​​​​യി​​​​ൽ​​​​നി​​​​ന്നു​​​​ള്ള ഇ​​​​റ​​​​ക്കു​​​​മ​​​​തി കു​​​​റ​​​​യ്ക്കാ​​​​നും ഇ​​​​ന്ത്യ​​​​ൻ നീ​​​​ക്കം. പ​​​​ല വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ലും തു​​​​ർ​​​​ക്കി സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന പാ​​​​ക്കി​​​​സ്ഥാ​​​​ൻ അ​​​​നു​​​​കൂ​​​​ല നി​​​​ല​​​​പാ​​​​ടാ​​​​ണു കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രി​​​​നെ ചൊ​​​​ടി​​​​പ്പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

എ​​​​ന്നാ​​​​ൽ, മ​​​​ലേ​​​​ഷ്യ​​​​യി​​​​ൽ​​​​നി​​​​ന്നു​​​​ള്ള ഇ​​​​റ​​​​ക്കു​​​​മ​​​​തി​​​​ക​​​​ൾ​​​​ക്കു നി​​​​യ​​​​ന്ത്ര​​​​ണം ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട​​​​തു​​​​പോ​​​​ലെ തു​​​​ർ​​​​ക്കി​​​​ക്കെ​​​​തി​​​​രേ പ​​​​ര​​​​സ്യ​​​​പ്ര​​​​സ്താ​​​​വ​​​​ന​​​​യ്ക്കു കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ ഇ​​​​തു​​​​വ​​​​രെ​​​​യും ത​​യാ​​റാ​​​​യി​​​​ട്ടി​​​​ല്ല. തു​​​​ർ​​​​ക്കി​​​​യി​​​​ൽ​​​​നി​​​​ന്നു​​​​ള്ള ഇ​​​​റ​​​​ക്കു​​​​മ​​​​തി നി​​​​യ​​​​ന്ത്ര​​​​ണം വി​​​​പ​​​​ണി​​​​യി​​​​ലു​​​​ണ്ടാ​​​​ക്കാ​​​​വു​​​​ന്ന പ്ര​​​​ത്യാ​​​​ഘാ​​​​ത​​​​ങ്ങ​​​​ൾ വി​​​​ശ​​​​ദ​​​​മാ​​​​യി പ​​​​ഠി​​​​ച്ച​​ ശേ​​​​ഷ​​​​മാ​​​​കും ഇ​​​​ന്ത്യ ന​​​​ട​​​​പ​​​​ടി​​​​യി​​​​ലേ​​​​ക്കു ക​​​​ട​​​​ക്കു​​​​ക. ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം7.8 ബി​​​​ല്യ​​​​ണ്‍ യു​​​​എ​​​​സ് ഡോ​​​​ള​​​​റി​​​​ന്‍റെ വ്യാ​​​​പാ​​​​ര​​​​മാ​​​​ണ് ഇ​​​​ന്ത്യ​​​​യും തു​​​​ർ​​​​ക്കി​​​​യും ത​​​​മ്മി​​​​ലു​​​​ണ്ടാ​​​​യ​​​​ത്.

ഇ​​​​റ​​​​ക്കു​​​​മ​​​​തി 2.4 ബി​​​​ല്യ​​​​ണ്‍ യു​​​​എ​​​​സ് ഡോ​​​​ള​​​​റി​​​​ന്‍റേ​​​തും. അ​​​​സം​​​​സ്കൃ​​​​ത എ​​​​ണ്ണ​​​​യാ​​​​ണ് തു​​​​ർ​​​​ക്കി​​​​യി​​​​ൽ​​​​നി​​​​ന്നു​​​​ള്ള പ്ര​​​​ധാ​​​​ന ഇ​​​​റ​​​​ക്കു​​​​മ​​​​തി ഇ​​​​നം. മ​​​​​​ലേ​​​​​​ഷ്യ​​​​​​യി​​​​​​ൽ​​​​​​നി​​​​​​ന്നു​​​​​​ള്ള പാം​​​​​​ഓ​​​​​​യി​​​​​​ലി​​​​​​ന് ഇ​​​​​​റ​​​​​​ക്കു​​​​​​മ​​​​​​തി നി​​​​​​യ​​​​​​ന്ത്ര​​​​​​ണം ഏ​​​​​​ർ​​​​​​പ്പെ​​​​​​ടു​​​​​​ത്താ​​​​​​ൻ കേ​​​​​​ന്ദ്ര​​​​​​സ​​​​​​ർ​​​​​​ക്കാ​​​​​​ർ അ​​​​​​നൗ​​​​​​ദ്യോ​​​​​​ഗി​​​​​​ക​​​​​​മാ​​​​​​യി ആ​​​​​​വ​​​​​​ശ്യ​​​​​​പ്പെ​​​​​​ട്ട​​​തി​​​നെ​​ത്തു​​​ട​​​ർ​​​ന്നു നേ​​​ര​​​ത്തേ ഇ​​​​​​ന്ത്യ​​​​​​ൻ വ്യ​​​​​​വ​​​​​​സാ​​​​​​യി​​​​​​ക​​​​​​ൾ മ​​​​​​ലേ​​​​​​ഷ്യ​​​​​​യി​​​​​​ൽ​​​​​​നി​​​​​​ന്നു​​​​​​ള്ള പാം​​​​​​ഓ​​​​​​യി​​​​​​ൽ ഇ​​​​​​റ​​​​​​ക്കു​​​​​​മ​​​​​​തി ഏ​​​​​​താ​​​​​​ണ്ട് പൂ​​​​​​ർ​​​​​​ണ​​​​​​മാ​​​​​​യും നി​​​​​​ർ​​​​​​ത്തി​​​​​​യി​​​​​​രു​​​​​​ന്നു. ഇ​​​തി​​​നു പി​​​ന്നാ​​​ലെ മൈ​​​​​​ക്രോ​​​​​​പ്രോ​​​​​​സ​​​​​​സ​​​​​​റു​​​​​​ക​​​​​​ൾ​​​​​​ക്കും ടെ​​​​​​ലി​​​​​​കോം ഉ​​​​​​പ​​​​​​ക​​​​​​ര​​​​​​ണ​​​​​​ങ്ങ​​​​​​ൾ​​​​​​ക്കും ക​​​​​​ടു​​​​​​ത്ത നി​​​​​​യ​​​​​​ന്ത്ര​​​​​​ണം ഏ​​​​​​ർ​​​​​​പ്പെ​​​​​​ടു​​​​​​ത്താ​​​​​​ൻ കേ​​​ന്ദ്ര​​​സ​​​​​​ർ​​​​​​ക്കാ​​​​​​ർ പ​​​​​​ദ്ധ​​​​​​തി​​​​​​യി​​​​​​ട്ടി​​​​​​ട്ടു​​​ണ്ട്.