മുംബൈ: ജനപ്രിയ സ്കൂട്ടറായ ഹോണ്ടാ ആക്ടീവയുടെ ആറാം തലമുറ മോഡൽ-6ജി അവതരിപ്പിച്ചു. പുറംമോടിയിൽ അഞ്ചാം തലമുറ മോഡലിനോട് ഏറെ സാമ്യമുണ്ടെങ്കിലും നിരവധി പുത്തൻ ഫീച്ചറുകളോടെയാണ് 6ജിയുടെ വരവ്. 63,912 രൂപ മുതലാണ് വില.
(എക്സ്ഷോറൂം ഡൽഹി). മൾട്ടി ഫംഗ്ഷൻ കീ, റിമോട്ട് ഹാച്ച് ഓപ്പണിംഗ്, എക്സ്റ്റേണൽ ഫ്യുവൽഫില്ലർ, എൻജിൻ കിൽ സ്വിച്ച്, നീളമുള്ള സീറ്റ്, വർധിച്ച ഫ്ലോർ സ്പേസ്, കൂടുതൽ ഇന്ധന കാര്യക്ഷമത,109 സിസി സിങ്കിൾ സിലിണ്ടർ എൻജിൻ, തുടങ്ങിയവ ഫീച്ചറുകളിൽപ്പെടുന്നു. ബിഎസ് 6 മോഡലാണിത്. ബുക്കിംഗ് ആരംഭിച്ചുവെന്നും അടുത്തമാസം ആദ്യത്തോടെ വിതരണം ആരംഭിക്കുമെന്നും കന്പനി അറിയിച്ചു.
ആക്ടീവ 6ജി അവതരിപ്പിച്ചു
12:27 AM Jan 16, 2020 | Deepika.com