ഐഒസിക്കു പുരസ്കാരം
11:29 PM Jan 14, 2020 | Deepika.com
കൊച്ചി: കായികരംഗത്തിന്റെ സമഗ്ര വളർച്ചയ്ക്കു നൽകിയ സംഭാവനകൾ പരിഗണിച്ച് മികച്ച പൊതുമേഖലാ സ്ഥാപനത്തിനുള്ള സ്പോർട്സ് സ്റ്റാർ എസിഇഎസ് അവാർഡ് ഇന്ത്യൻ ഓയിൽ കോർപറേഷന്. ഐഒസി ഉദ്യോഗസ്ഥൻ കൂടിയായ ഇന്ത്യൻ ഓപ്പണർ രോഹിത് ശർമയാണ് സ്പോർട്സ് മാൻ ഓഫ് ദി ഇയർ(ക്രിക്കറ്റ്).