ലോസ്ആഞ്ചലസ്: തൊണ്ണൂറ്റിരണ്ടാമത് ഓസ്കർ പുരസ്കാരത്തിനുള്ള നോമിനേഷനുകൾ പ്രഖ്യാപിച്ചു. ഫെബ്രുവരി ഒന്പതിനാണ് പുരസ്കാരദാനച്ചടങ്ങ്. ടോഡ് ഫിലിപ്സ് സംവിധാനം ചെയ്ത ജോക്കർ 11 നോമിനേഷനുകളുമായി മുന്പന്തിയിലുണ്ട്. മികച്ച ചിത്രം, സംവിധായകൻ, നടൻ എന്നീ ഇനങ്ങളിലുൾപ്പെടെയാണ് ജോക്കറിനു 11 നോമിനേഷനുകൾ കിട്ടിയത്.
മികച്ച ചിത്രത്തിന്റെ കാറ്റഗറിയിലേക്ക് ദി ഐറിഷ്മാൻ,1917, വൺസ് അപ്പ് ഓൺഎ ടൈം ഇൻ ഹോളിവുഡ് എന്നീ ചിത്രങ്ങളും നോമിനേറ്റു ചെയ്യപ്പെട്ടു. ഇവയ്ക്ക് പത്തു നോമിനേഷനുകൾ വീതമുണ്ട്.
അന്റോണിയോ ബാൻഡിരസ്, ലിയോനാർഡോ ഡി കാപ്രിയോ, ആഡം ഡ്രൈവർ,ജോനാഥൻ പ്രൈസ്, ജൊവാക്കിം ഫീനിക്സ് എന്നിവരാണ് മികച്ച നടന്റെ കാറ്റഗറിയിൽ നോമിനേഷൻ ലഭിച്ചവർ.
ഓസ്കർ : ജോക്കറിന് 11 നോമിനേഷൻ
12:02 AM Jan 14, 2020 | Deepika.com