ഇന്ധനവിലയിൽ നേരിയ കുറവ്
11:24 PM Jan 13, 2020 | Deepika.com
കൊച്ചി: സംസ്ഥാനത്ത് ഇന്ധനവിലയിൽ നേരിയ കുറവ്. പെട്രോളിന് പത്തും ഡീസലിന് അഞ്ച് പൈസയുടെയും കുറവാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഇതോടെ കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 77.93 രൂപയായും ഡീസൽ ലിറ്ററിന് 73.02 രൂപയായും ഉയർന്നു. കഴിഞ്ഞ ഞായറാഴ്ച പെട്രോളിന് രണ്ടു പൈസ കുറഞ്ഞ് 78.03 രൂപയും ഡീസലിന് ആറ് പൈസ കുറഞ്ഞ് 73.07 രൂപയിലുമെത്തിയിരുന്നു.