കൊച്ചി: ടെലിവിഷൻ നിർമാതാക്കളായ ടിസിഎൽ സ്മാർട്ട് റേഞ്ച് എഐ പവേഡ് ടെലിവിഷനുകളുടെയും എയർ കണ്ടീഷണറുകളുടെയും ഹോം ആപ്പിന്റെയും വിപുലമായ ശ്രേണി വിപണിയിലെത്തിച്ചു.
ഇന്ത്യൻ ടിവി വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നതാണ് ടിസിഎൽ 4 കെഎഐ ആൻഡ്രോയ്ഡ് ടിവികൾ. പുതിയ ഓണ്‍ ക്യോ സ്പീക്കറും ഡോൾബി അറ്റ്മോസ് സാങ്കേതികവിദ്യയും ഏറ്റവും മികച്ച സിനിമാറ്റിക് അനുഭവം നല്‍കുമെന്നും കന്പനി പറയുന്നു.
ബിൽറ്റ്- ഇൻ- ഗൂഗിൾ അസിസ്റ്റന്റോടു കൂടിയ 9.0 ആൻഡ്രോയ്ഡ് പൈ സംവിധാനവും ശ്രദ്ധേയമാണ്. 55 ഇഞ്ച്, 65 ഇഞ്ച് സ്ക്രീനുകളിലാണു പുതിയ ടിവി എത്തുന്നത്.
ഹാൻഡ് ഫ്രീ ശബ്ദനിയന്ത്രണവുമുണ്ട്. ഫുൾ എച്ച്ഡി ടിവികളിലെ പിക്സലുകളുടെ എണ്ണത്തിന്റെ നാലിരട്ടിയുള്ള 3840 - 2160 പിക്സലുകൾ ദൃശ്യാനുഭവ വിസ്മയമാണ് നൽകുക. വൈഡ് കളർ ഗാമുട്ട് സാങ്കേതികവിദ്യ ഡിസ്പ്ലേ പെർഫോമൻസ് 30 ശതമാനം വർധിപ്പിക്കും. വില 55 ഇഞ്ചിന് 49,990 രൂപയും 65 ഇഞ്ചിന് 69,990 രൂപയുമാണ്.
ടിസിഎലിന്റെ എയർ കണ്ടീഷണറുകൾ അൾട്രാ- ഇൻവെർട്ടർ സാങ്കേതിക വിദ്യയോടു കൂടിയവയാണ്. ഐഒടി - എഐ സ്മാർട്ട് എസികൾ ഇന്ത്യയുടെ തീവ്രകാലാവസ്ഥകൾക്കു യോജ്യമായി രൂപകല്പന ചെയ്തവയാണ്. ടർബോ സീരിസ്, സ്മാർട്ട് സീരിസ്, എലൈറ്റ് സീരിസ് എന്നീ മൂന്നു മോഡലുകളിലാണ് എയർ കണ്ടീഷണറുകൾ എത്തുന്നത്.
മണിക്കൂറിൽ കുറഞ്ഞത് 300 യൂണിറ്റ് വൈദ്യുതി ഉപഭോഗത്തോടെ ഉൗർജസംരക്ഷണ ശേഷിയിലും അൾട്രാ- ലോ ഫ്രീക്വൻസി ഓപ്പറേഷനിലും പ്രവർത്തിക്കും.
വില എലൈറ്റ് സീരിസ് ടർബോ എയർ 26,990 രൂപ മുതൽ 31,990 രൂപ വരെ.
ആൻഡ്രോയ്ഡ് ടിവിയും സ്മാർട് എസികളുമായി സിഎൽ
11:24 PM Jan 13, 2020 | Deepika.com