കൊച്ചി: ടാറ്റാ മോട്ടോഴ്സിന്റെ ജനപ്രിയ എസ്യുവിയായ ഹാരിയർ നിരത്തിലിറങ്ങി ഒരു വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി ടാറ്റ മോട്ടോർസ് "#വൺ വിത്ത് മൈ ഹാരിയർ' കാമ്പയിൻ പ്രഖ്യാപിച്ചു.
കാമ്പയിനിലൂടെ ഹാരിയർ മികച്ച ആനുകൂല്യങ്ങൾ സ്വന്തമാക്കാം. കാമ്പയിന്റെ ഭാഗമായി എല്ലാ ഹാരിയർ ഉപഭോക്താക്കൾക്കും ഹാരിയാറുമായുള്ള ബന്ധം സൂചിപ്പിക്കുന്ന ഒരു വ്യക്തിഗത ബാഡ്ജ് ലഭിക്കും. എക്സ്ക്ലൂസീവ് സ്കഫ് പ്ലേറ്റുകൾ, ഒരു കോംപ്ലിമെന്ററി വാഷ് & വാക്വം ക്ലീൻ, 40 പോയിന്റ് പ്രത്യേക ചെക്ക്അപ്പ് എന്നിവയും ലഭിക്കും. ഹാരിയർ സർവീസ് ഗോൾഡ് ക്ലബിലേക്ക് അംഗത്വം ലഭിക്കുന്ന ഉടമകൾക്ക് രണ്ടു വർഷത്തിനുള്ളിൽ 8,400 രൂപ വരെ വിലക്കിഴിവുകളും ആനുകൂല്യങ്ങളും ലഭിക്കും.
വൺ വിത്ത് മൈ ഹാരിയറുമായി ടാറ്റ മോട്ടോർസ്
12:21 AM Jan 13, 2020 | Deepika.com