വാഷിംഗ്ടൺ ഡിസി: നാറ്റോ എന്ന പേര് കൊള്ളാം. അതിന്റെ കൂടെ എം ഇ(മിഡിൽ ഈസ്റ്റ്) എന്നുകൂടി ചേർത്ത് നാറ്റോമി എന്നാക്കിയാലോ. ചോദിച്ചത് മറ്റാരുമല്ല, യുഎസ് പ്രസിഡന്റ് ട്രംപ് തന്നെ.
നേരത്തെ നാറ്റോയോട് അല്പം അകൽച്ച കാണിച്ച ട്രംപ് ഇറാൻ പ്രശ്നത്തിന്റെ പേരിൽ നാറ്റോയുടെ ദൗത്യം മിഡിൽ ഈസ്റ്റിലേക്കുകൂടി വ്യാപിപ്പിക്കണമെന്ന് ആവശ്യപ്പെടുകയാണ്. പേരുമാറ്റ പ്രശ്നം നാറ്റോ ചീഫ് സ്റ്റോൾട്ടൻബർഗുമായി സംസാരിച്ചെന്നും അദ്ദേഹം ഏറെ താത്പര്യം കാണിച്ചെന്നും ട്രംപ് റിപ്പോർട്ടർമാരോടു പറഞ്ഞു. യുഎസ് ഉൾപ്പെടെ 29 രാജ്യങ്ങളാണ് നാറ്റോ സഖ്യത്തിലുള്ളത്.
നാറ്റോയ്ക്കു പുതിയ പേരുമായി ട്രംപ്
12:34 AM Jan 12, 2020 | Deepika.com