കൊച്ചി: ബിഎസ്-6 നിലവാരത്തിലുള്ള എൻജിനുമായി റോയൽ എൻഫീൽഡ് ക്ലാസിക് 350 വിപണിയിൽ. ഫ്യുവൽ ഇഞ്ചെക്ഷൻ സാങ്കേതികവിദ്യയോടെയാണ് പുതിയ വാഹനം അവതരിപ്പിച്ചിരിക്കുന്നത്. ബിഎസ്6 നിലവാരത്തിലുള്ള 346 സിസി സിംഗിൾ സിലിണ്ടർ എൻജിനാണ് പുതിയ ക്ലാസിക് 350-യിൽ ഉപയോഗിച്ചിരിക്കുന്നത്.
സ്റ്റെൽത്ത് ബ്ലാക്ക്, ക്രോം ബ്ലാക്ക് നിറങ്ങളാണ് പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. സ്റ്റെൽത്ത് ബ്ലാക്ക്, ഗൺമെറ്റൽ ഗ്രേ നിറങ്ങളിലുള്ള വാഹനങ്ങൾക്ക് അലോയ് വീലും ട്യൂബ്ലെസ് ടയറും സ്റ്റാൻഡേർഡായി ഉൾപ്പെടുത്തിയിട്ടുണ്ട്. മൂന്നു വർഷത്തെ റോഡ് സൈഡ് അസിസ്റ്റൻസും വാറണ്ടിയും കമ്പനി വാഗ്ദാനം ചെയ്യുന്നു. 1. 66 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില
ബിഎസ്-6 നിലവാരത്തിൽ റോയൽ എൻഫീൽഡ് ക്ലാസിക് 350
11:48 PM Jan 11, 2020 | Deepika.com